വെണ്ണല ബാങ്കിന്റെ സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി

moonamvazhi

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കോ ഓപ്മാര്‍ട്ട് സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. ആലിന്‍ചുവട് എസ്.എന്‍.ഡി.പി കെട്ടിടത്തില്‍ ആരംഭിച്ച സഹകരണ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുന്‍ ജി.സി.ഡി.എ ചെയര്‍മാന്‍ അഡ്വ.സി.എന്‍.മോഹനന്‍ നിര്‍വഹിച്ചു. മുന്‍ മേയര്‍ സി.എം.ദിനേശ്മണി എസ്.എന്‍.ഡി.പി.ശാഖാ സെക്രട്ടറി സി.ഷാനവാസിന് ആദ്യ വില്‍പ്പന നടത്തി.

സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ഇവിടെ കിട്ടും.  സാധാരണ നീതി സ്റ്റോറുകളിലേതിനെക്കാൾ 2 ശതമാനം ഡിസ്‌കൗണ്ടിലാണ് വെണ്ണല സഹകരണ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ നല്‍കുന്നത്. വെണ്ണല ബാങ്കിലെ അംഗങ്ങളായവര്‍ക്ക് ആയിരം രൂപയുടെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. 40 ദിവസത്തെ അവധിയില്‍ 1000 രൂപയുടെ സാധനങ്ങള്‍ കടമായി വാങ്ങാം.

ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഏ.ജി.ഉദയകുമാര്‍, സി.കെ.മണിശങ്കര്‍,കെ.ടി. സാജന്‍, ആര്‍.രതീഷ്,ടി.എസ്.ഷണ്‍മുഖദാസ്,എം.ബി.മുരളീധരന്‍, സി.ഡി.വത്സലകുമാരി, കെ.ബി.ഹര്‍ഷല്‍, ഷാഹുല്‍ ഹമീദ്.പി .എച്ച് എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം.എന്‍.ലാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എ.അഭിലാഷ് സ്വാഗതവും വിനീത സക്‌സേന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.