ഏറാമല അര്‍ബന്‍ സംഘത്തിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം 22ന്

moonamvazhi

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഏറാമല കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം ജൂണ്‍ 22 ശനിയാഴ്ച രാവിലെ 10.30ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് വല്‍സല പി.കെ. അധ്യക്ഷത വഹിക്കും. സ്‌ട്രോങ്‌റൂമിന്റെ ഉദ്ഘാടനം പാക്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രനും ലോക്കറിന്റെ ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്തുപ്രസിഡന്റ് മിനിക ടി.പി.യും നിക്ഷേപം സ്വീകരിക്കലിന്റെ ഉദ്ഘാടനം വടകര സഹകരണഅസിസ്റ്റന്റ് (ജനറല്‍) ഷിജു പി.യും വനിതകള്‍ക്കുള്ള ഇരുചക്രവായ്പവിതരണത്തിന്റെ ഉദ്ഘാടനം വടകര ബ്ലോക്കുപഞ്ചായത്ത് മുന്‍പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണനും നിര്‍വഹിക്കും. ഏറാമല ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് എന്‍. വേണു കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ ചെയ്യും. സഹകരണയൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു കെ.ടി.കെ. കൃത്യമായി വായ്പ തിരിച്ചടക്കുന്ന അംഗങ്ങളെയും ഒ.കെ. കുഞ്ഞബ്ദുള്ള എസ്.എസ്.എല്‍.സി. വിജയികളെയും എന്‍. ബാലകൃഷ്ണന്‍മാസ്റ്റര്‍ പ്ലസ്ടു വിജയികളെയും ആദരിക്കും. സംഘം സെക്രട്ടറി താഹിറ പി.പി. റിപ്പോര്‍ട്ട് അവതരിപ്പിക്കും. സഹകരണഫെഡറേഷന്‍ പ്രസിഡന്റ് കെ.സി. ബാലകൃഷ്ണന്‍, എം.കെ. ഭാസ്‌കരന്‍, ടി.കെ. വാസുമാസ്റ്റര്‍, ടി.എന്‍.കെ. ശശീന്ദ്രന്‍, എം.കെ. കുഞ്ഞിരാമന്‍, എന്‍. രാജരാജന്‍, കെ.സി.ഇ.എഫ്. പ്രതിനിധി രജീഷ് ആര്‍, കെ.ഇ. ഇസ്മയില്‍, രാജേഷ് ഇ.പി എന്നിവര്‍ ആശംസ നേരും. സംഘം വൈസ്പ്രസിഡന്റ് അബ്ദുല്‍മജീദ് പി.ഇ. സ്വാഗതവും ഭരണസമിതിയംഗം സത്യന്‍മാസ്റ്റര്‍ നന്ദിയും പറയും.

2004ല്‍ സ്ഥാപിച്ച സംഘം 20 വര്‍ഷം പിന്നിടുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനൊപ്പമാണ് അത്യാധുനികസൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്കു മാറുന്നത്. സ്ഥിരനിക്ഷേപത്തിന് ഉയര്‍ന്ന പലിശനിരക്ക്, വിവിധതരം വായ്പകള്‍, സ്വര്‍ണപ്പണയവായ്പ, ഗ്രൂപ്പ്‌നിക്ഷേപവും ക്രെഡിറ്റ് സ്‌കീമും, എന്‍.ഇ.എഫ്.ടി-ആര്‍.ടി.ജി.എസ്. സൗകര്യങ്ങള്‍, സൗജന്യലോക്കര്‍ സൗകര്യം, നിക്ഷേപങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്യാരണ്ടി, 15000രൂപയുടെ സ്ഥിരനിക്ഷേപത്തിന് എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ അഞ്ചു ലക്ഷംരൂപയുടെ സൗജന്യ കാന്‍സര്‍ചികിത്സാസൗകര്യം എന്നിവ ലഭ്യമാണെന്നു സംഘം അറിയിച്ചു.

Leave a Reply

Your email address will not be published.