തണ്ണീര്‍പന്തലൊരുക്കി വരടിയം സര്‍വ്വീസ് സഹകരണ ബാങ്ക്

moonamvazhi

കടുത്ത വേനലില്‍ ആശ്വാസമായി വരടിയം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍പന്തല്‍. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് സൗജന്യമായി തണ്ണിമത്തന്‍, മോര് വെള്ളം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്നു. ബാങ്കിന്റെ രണ്ട് ശാഖകളില്‍ രാവിലെ 9 മണി മുതല്‍ വെകീട്ട് 5 മണിവരെയാണ് വിതരണം. തൊഴിലാളികളാണ് പ്രധാനമായും തണ്ണീര്‍പന്തലിനെ ആശ്രയിക്കുന്നത്. ബാങ്ക് പ്രസിഡന്റ് പി.പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ശശി സ്വാഗതം പറഞ്ഞു.