ജെ ഡി സി ഓണ്‍ലൈന്‍ അപേക്ഷ : തിയതി ഏപ്രില്‍ 15 വരെ നീട്ടി

moonamvazhi

സംസ്ഥാന സഹകരണ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരശീലന കേന്ദ്രം/ കോളേജുകളിലെ 2024-2025 വര്‍ഷ ജെ.ഡി.സി കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഏപ്രില്‍ 15 വൈകിട്ട് അഞ്ചു മണി വരെ നീട്ടി. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരത്തിനും: www.scu.kerala.gov.in.