അര്‍ബന്‍ബാങ്കുകള്‍ക്കു കൂടുതല്‍ വായ്‌പ കൊടുക്കാം; ഭവനവായ്‌പാമൊറട്ടോറിയത്തിലും ഇളവ്
അര്‍ബന്‍ സഹകരണബാങ്കുകള്‍ക്ക് നോമിനല്‍ അംഗങ്ങള്‍ക്കു കൊടുക്കാവുന്ന വായ്‌പയുടെയും ഈടില്ലാവായ്‌പകളുടെയും (അണ്‍സെക്യൂര്‍ഡ് ലോണ്‍സ്) പരിധിയും ഭവനവായ്‌പകള്‍ക്കുള്ള മൊറട്ടോറിയംകാലവും കൂട്ടിക്കൊണ്ടുള്ള ഭേദഗതികള്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ചു. അര്‍ബന്‍ സഹകരണബാങ്കിന്റെ ഭരണസമിതി അംഗീകരിക്കുന്ന മുറയ്‌ക്ക് ഇവ നിലവില്‍ വരും. എന്തായാലും 2026 ഒക്ടോബര്‍ ഒന്നിനകം പ്രാബല്യത്തിലാവും.
സഹകരണസംഘംനിയമത്തിനു വിധേയമായി നോമിനല്‍അംഗങ്ങള്‍ക്കു വായ്‌പ കൊടുക്കാന്‍ നിയമാവലിയില്‍ വ്യവസ്ഥയുണ്ടെങ്കില്‍മാത്രമാണ് അര്‍ബന്‍സഹകരണബാങ്കുകള്‍ക്കു നോമിനല്‍ അംഗങ്ങള്‍ക്കു വായ്‌പ അനുവദിക്കാവുന്നത്. ഒരു നോമിനല്‍അംഗത്തിനു രണ്ടരലക്ഷംരൂപവരെ ഉപഭോക്തൃസാധനങ്ങള്‍ വാങ്ങാന്‍ ഇങ്ങനെ വായ്‌പ കൊടുക്കാം. നേരത്തേ അമ്പതുകോടിവരെ നിക്ഷേപമുള്ള അര്‍ബന്‍സഹകരണബാങ്കുകള്‍ക്ക് അരലക്ഷംരൂപവരെയും അതിനുമുകളില്‍ നിക്ഷേപമുള്ളവയ്‌ക്ക് ഒരുലക്ഷംരൂപവരെയും മാത്രമാണ് ഇങ്ങനെ അനുവദിക്കാമായിരുന്നത്.
നിക്ഷേപം, സ്വര്‍ണം, വെള്ളി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ എന്നിവയുടെ ജാമ്യത്തില്‍ അര്‍ബന്‍ സഹകരണബാങ്കിന്റെ ബോര്‍ഡ് അംഗീകരിച്ച നയം അനുസരിച്ചുള്ള പരമാവധി തുക വരെ ഒരു നോമിനല്‍ അംഗത്തിനു വായ്‌പ അനുവദിക്കാം. ഈ ഭേദഗതികളോടു പൊരുത്തപ്പെടാത്ത നിലവിലുള്ള വായ്‌പകള്‍ കാലാവധിയെത്തുംവരെ തുടരാം. കാലാവധിയായാല്‍ പിന്നെ പുതുക്കിക്കൊടുക്കരുത്. പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും പുതുക്കരുത്.
നിക്ഷേപം, സ്വര്‍ണം, വെള്ളി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ എന്നിവയുടെ ജാമ്യത്തില്‍ അര്‍ബന്‍ സഹകരണബാങ്കിന്റെ ബോര്‍ഡ് അംഗീകരിച്ച നയം അനുസരിച്ചുള്ള പരമാവധി തുക വരെ ഒരു നോമിനല്‍ അംഗത്തിനു വായ്‌പ അനുവദിക്കാം. ഈ ഭേദഗതികളോടു പൊരുത്തപ്പെടാത്ത നിലവിലുള്ള വായ്‌പകള്‍ കാലാവധിയെത്തുംവരെ തുടരാം. കാലാവധിയായാല്‍ പിന്നെ പുതുക്കിക്കൊടുക്കരുത്. പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും പുതുക്കരുത്.

അര്‍ബന്‍ സഹകരണബാങ്കുകള്‍ ആകെ വായ്‌പയുടെയും അഡ്വാന്‍സുകളുടെയും ഇരുപതുശതമാനത്തില്‍ കൂടുതല്‍ ഈടില്ലാവായ്‌പകള്‍ നല്‍കരുത്. നേരത്തേ ഈ പരിധി പത്തുശതമാനമായിരുന്നു. ഇരുപതുശതമാനമെന്ന പരിധി കണക്കാക്കുമ്പോള്‍ മുന്‍ഗണനാമേഖലയില്‍ ഒരാള്‍ക്കു പരമാവധി അരലക്ഷംരൂപവരെ നല്‍കിയിട്ടുള്ള വായ്‌പകള്‍ കൂട്ടേണ്ടതില്ല.ടയര്‍ ഒന്നിലും ടയര്‍ രണ്ടിലുമുള്ള അര്‍ബന്‍ സഹകരണബാങ്കുകള്‍ക്ക് ഭവനവായ്‌പകള്‍ക്ക് 20കൊല്ലംവരെ കാലാവധി അനുവദിക്കാവുന്നതാണെന്ന വ്യവസ്ഥ തുടരും. മൊറട്ടോറിയം ഉള്‍പ്പെടെയാണ് ഇരുപതുകൊല്ലം. ഭവനവായ്‌പകളുടെ കാര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന തിയതിവരെ മൊറട്ടോറിയം അനുവദിക്കാവുന്നതാണ്. പക്ഷേ, വായ്‌പയുടെ ആദ്യഗഡു കൊടുത്ത് പരമാവധി 24മാസംവരെ മാത്രമേ ഇങ്ങനെ മൊറട്ടോറിയം കൊടുക്കാവൂ. നേരത്തേ പതിനെട്ടുമാസംവരെ മാത്രമേ മൊറട്ടോറിയം നല്‍കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. അതാണ് 24 മാസംവരെ മൊറട്ടോറിയം അനുവദിക്കാവുന്ന വിധത്തില്‍ ഇളവു ചെയ്‌തത്.
ടയര്‍ മൂന്നിലും നാലിലുംപെട്ട അര്‍ബന്‍സഹകരണബാങ്കുകള്‍ക്ക് ഭവനവായ്‌പകള്‍ക്ക് എത്രനാള്‍ മൊറട്ടോറിയം കൊടുക്കാമെന്നും എത്രകൊല്ലംവരെ കാലാവധി കൊടുക്കാമെന്നും അവയുടെ ബോര്‍ഡുകളുടെ നയമനുസരിച്ചു നിശ്ചയിക്കാം. നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കു കൊടുക്കുന്ന ഭവനവായ്‌പകള്‍ക്കേ മൊറട്ടോറിയം കൊടുക്കാവൂ. പൂര്‍ത്തിയായ വീടു വാങ്ങാനുള്ള വായപക്കു മൊറട്ടോറിയം കൊടുക്കരുത്.നിക്ഷേപങ്ങളുടെ ജാമ്യത്തില്‍ കൊടുക്കാവുന്ന വായ്‌പ സംബന്ധിച്ച് അര്‍ബന്‍സഹകരണബാങ്കുകള്‍ക്ക് ബോര്‍ഡ് അംഗീകരിച്ച ഒരു നയം ഉണ്ടായിരിക്കണം. മറ്റു ബാങ്കുകളിലെ സ്ഥിരംനിക്ഷേപമോ ടേം നിക്ഷേപമോ ജാമ്യമായി സ്വീകരിച്ചു വായ്‌പ കൊടുക്കരുത്.അര്‍ബന്‍ സഹകരണബാങ്കുകള്‍ അംഗങ്ങളല്ലാത്തവര്‍ക്കു നിക്ഷേപം ജാമ്യമായി സ്വീകരിച്ചു വായ്‌പ അനുവദിക്കുന്നത് സഹകരണസംഘംനിയമമനുസരിച്ചായിരിക് കണം.
ടയര്‍ ഒന്നില്‍പെട്ട അര്‍ബന്‍സഹകരണബാങ്കുകള്‍ക്ക് ഒരാള്‍ക്ക് അഞ്ചുലക്ഷം രൂപവരെയും, ടയര്‍ രണ്ടില്‍പെട്ടവയ്‌ക്കു ഏഴരലക്ഷംരൂപവരെയും, ടയര്‍ മൂന്നിലും നാലിലും പെട്ടവയ്‌ക്കു പത്തുലക്ഷംരൂപവരെയും ഈടില്ലാവായ്‌പ അനുവദിക്കാം. ഇതും മുന്‍പരിധികളെക്കാള്‍ കൂടുതലാണ്.അണ്‍സെക്യൂര്‍ഡ് വായ്‌പകള്‍ ബാങ്കുകള്‍ അനുവദിക്കുന്നത് ഈടില്ലാതെയാണെങ്കിലും, വായ്‌പയെടുക്കുന്നയാളിന്റെ തിരിച്ചടക്കാനുള്ള കഴിവും കൃത്യമായി തിരിച്ചടച്ച ചരിത്രവും ഒക്കെ നോക്കി ജാമ്യം ഇല്ലാതെതന്നെ സുരക്ഷിതമായി നല്‍കാവുന്നതാണെന്ന് ഉറപ്പുവരുത്തിയശേഷമാണു നല്‍കാറുള്ളത്.

