വടകര റൂറല്‍ ബാങ്കിന്റെ മള്‍ട്ടി സര്‍വീസ് സെന്ററിന് തറക്കല്ലിട്ടു

moonamvazhi

കോഴിക്കോട് വടകര കോ – ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ വീരംച്ചേരി ഹെഡ് ഓഫീസ് പരിസരത്ത് നിര്‍മിക്കുന്ന മള്‍ട്ടി സര്‍വീസ് സെന്ററിന് ബാങ്ക് പ്രസിഡണ്ട് സി. ഭാസ്‌കരന്‍ മാസ്റ്റര്‍ തറക്കല്ലിട്ടു. അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്ര സ്ട്രക്ചര്‍ ഫണ്ട് ഉപയോഗിച്ച് വിവിധ കാര്‍ഷിക അനുബന്ധ സേവനങ്ങളും സെമിനാര്‍ ഹാള്‍, ഓഡിറ്റോറിയം എന്നിവയും ഒരുക്കുന്നുണ്ട്. നമ്പാര്‍ഡ് ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഒരുവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് യു.എല്‍.സ്ി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അറിയിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എ. ടി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നിര്‍മ്മാണ കരാര്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ഷിജു ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന് രേഖകള്‍ കൈമാറി. സഹകരണ അസിസ്റ്റന്റ് ഡയറക്ടര്‍ ഷിനി എം.പി, യൂണിറ്റ് ഇന്‍സ്പെക്ടര്‍ ബിന്ദു എന്നിവര്‍ ആശംസയര്‍പ്പിച്ചു. സെക്രട്ടറി ടി.വി. ജിതേഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി.പി.ജീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.