എം. സുരേന്ദ്രന്‍ റെയ്ഡ്‌കോ ചെയര്‍മാന്‍
റീജിയണല്‍ അഗ്രോ-ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡിന്റെ (റെയ്ഡ്‌കോ) പുതിയ ചെയര്‍മാനായി എം. സുരേന്ദ്രനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. കെ. പുഷ്പജയാണ് (കോഴിക്കോട്) വൈസ്‌ചെയര്‍പേഴ്‌സണ്‍. അഡ്വ. ഷാലുമാത്യു (കാസര്‍കോഡ്), കെ.കെ. ഗംഗാധരന്‍, പി. നാരായണന്‍, അഡ്വ. വാസു തോട്ടത്തില്‍, രസ്‌ന കാരായി (കണ്ണൂര്‍), എം.എം. മുസ്തഫ (മലപ്പുറം), എ. മുഹമ്മദ് മുനീര്‍ (പാലക്കാട്), അഡ്വ. പി.കെ. ബിന്ദു (തൃശ്ശൂര്‍), വി.ബി. സേതുലാല്‍ (എറണാകുളം), ടി.എം. രാജന്‍ (കോട്ടയം), ആര്‍. അനില്‍കുമാര്‍ (തിരുവനന്തപുരം) എന്നിവരെ വിവിധ ജില്ലകളില്‍നിന്നുള്ള ഡയറക്ടര്‍മാരായും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിനുശേഷം നടന്ന സ്വീകരണയോഗം മുന്‍വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോകുന്ന ഡയറക്ടര്‍മാര്‍ക്കു യാത്രയയപ്പും നല്‍കി.