അമുലിന്റെ സൂപ്പര്‍മില്‍ക്ക് ഉടന്‍

Moonamvazhi

ക്ഷീര സഹകരണഭീമനായ അമുല്‍ ഒരാഴ്ചക്കകം ഒരു ഗ്ലാസ് പാലില്‍ 35 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ സൂപ്പര്‍മില്‍ക്ക് വിപണിയിലിറക്കും. സി.എന്‍.ബി.സി. ആവാസ് റിപ്പോര്‍ട്ട് ചെയ്തതാണിത്. നിലവില്‍ അമുലിന്റെ 200 മില്ലിലിറ്ററിന്റെ ടോണ്‍ഡ്മില്‍ക്കില്‍ മൂന്നുഗ്രാം പ്രോട്ടീന്‍ ആണുള്ളത്. ഫുള്‍ ക്രീം മില്‍ക്കില്‍ ഏഴുഗ്രാമും.

പാക്കറ്റില്‍ 15-20 ഗ്രാം പ്രോട്ടീന്‍ ഉള്ള ലസ്സി, മില്‍ക്ക്‌ഷേക്കുകള്‍, ബട്ടര്‍മില്‍ക്ക്, വീപ്രോട്ടീന്‍ തുടങ്ങിയവ നേരത്തേതന്നെ അമുല്‍ ഇ-കോമേഴ്‌സ് വിപണിയിലിറക്കിയിട്ടുണ്ട്.കൂടിയതോതില്‍ പ്രോട്ടീന്‍ ഉള്ള പാലിനു പുറമെ ജൈവമസാലകള്‍ ജാഗ്ഗറി, പഞ്ചസാര തുടങ്ങി ഇരുപതോളം ഉല്‍പന്നങ്ങള്‍ അമുലിന്റെ ജൈവവിഭാഗം വിപണിയിലിറക്കുന്നുണ്ട്.

Click here for more details :MVR-Scheme

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.