ഒളവണ്ണ ബാങ്ക് സ്കൂള്‍മാര്‍ക്കറ്റ് തുടങ്ങി
ഒളവണ്ണ സര്‍വീസ് സഹകരണബാങ്ക് സ്കൂള്‍മാര്‍ക്കറ്റ് തുടങ്ങി. ഒളവണ്ണ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ശാരുതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വിജയന് വി അധ്യക്ഷനായിരുന്നു. വൈസ്പ്രസിഡന്റ് തങ്കമണി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിന്ധു, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് പ്രതിനിധി ബൈജു, ബാങ്ക് ഭരണസമിതിയംഗങ്ങളായ ബാബു കക്കാട്ട്, ഹര്ഷന് കെ.എസ്, സെക്രട്ടറി ജിഷ്ണു കെ എന്നിവര്‍ സംസാരിച്ചു.