പട്ടത്താനം ബാങ്കില്‍ സ്‌കൂള്‍മാര്‍ക്കറ്റ്

moonamvazhi

കൊല്ലം ജില്ലയിലെ പട്ടത്താനം സര്‍വീസ് സഹകരണബാങ്ക് സ്‌കൂള്‍മാര്‍ക്കറ്റ് തുടങ്ങി. അമ്മന്‍നടയിലെ ബാങ്ക് ആസ്ഥാനത്ത് ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്.ആര്‍. രാഹുല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ പ്രേംഉഷാര്‍, ഭരണസമിതിയംഗങ്ങളായ അനില്‍കുമാര്‍, മോഹനന്‍, കൃഷ്ണകുമാര്‍, ഷിബു. പി. നായര്‍, ഉമ, ഷീമ, ഡെസ്റ്റിമോണ, ഷാനവാസ്, ഉമേഷ്, സെക്രട്ടറി ശോഭ എന്നിവര്‍ സംസാരിച്ചു.

കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് 50 ശതമാനം വിലക്കുറവിലാണു നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും നല്‍കുന്നത്. സമര്‍ഥരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പഠനസാമഗ്രികള്‍ നല്‍കും. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ സൗജന്യവിതരണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published.