പട്ടത്താനം ബാങ്ക് ഉന്നതവിജയികളെ അനുമോദിച്ചു

moonamvazhi
കൊല്ലം പട്ടത്താനം സര്‍വീസ് സഹകരണബാങ്ക് സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ.സിലബസ്സുകളില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവരെയും മറ്റുമേഖലകളില്‍ ഉന്നതവിജയം കൈവരിച്ചവരെയും ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി ആദരിച്ചു. സാമ്പത്തികമായി പിന്നാക്കമായ 80പേര്‍ക്കു സൗജന്യമായി പഠനോപകരണങ്ങളും നല്‍കി. ബാങ്ക് ആസ്ഥാനമന്ദിരത്തില്‍ ചടങ്ങ് പ്രസിഡന്റ് അഡ്വ. എസ്.ആര്‍. രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗങ്ങളായ അനില്‍കുമാര്‍ മങ്കുഴി, മോഹനന്‍, കൃഷ്ണകുമാര്‍, ഷീമ, ഉമ, സെക്രട്ടറി എസ്.കെ. ശോഭ, സുരേഷ്‌കുമാര്‍, ശശികല, ദീപഭാസ്‌കര്‍, മരിയ ബെന്‍സിഗര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.