കേരളബാങ്ക് ക്ലര്‍ക്ക്, അറ്റന്റന്റ് നിയമനം അന്തിമവിധിക്കു വിധേയം

moonamvazhi
2024 ഏപ്രില്‍ ഒമ്പതിനു കേരളബാങ്ക് വിജ്ഞാപനം ചെയ്ത ക്ലര്‍ക്ക് /കാഷ്യര്‍, ഓഫീസ് അറ്റന്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ ഫലങ്ങളും അതെത്തുടര്‍ന്നു നിയമനങ്ങളുണ്ടെങ്കില്‍ അതും ഹൈക്കോടതിയുടെ അന്തിമതീര്‍പ്പിനു വിധേയമായിരിക്കുമെന്നു ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എ.എ.  ഉത്തരവായി. 064/2024, 066/2024 എന്നീ കാറ്റഗറി നമ്പരുകളിലുള്ള തസ്തികകളുമായി ബന്ധപ്പെട്ടു 32 ഉദ്യാഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്. ജില്ലാബാങ്കുകള്‍ ഉണ്ടായിരുന്നപ്പോള്‍ നിയമനങ്ങളില്‍ വിവിധതരം സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്കു ലഭിച്ചിരുന്ന സംവരണം കേരളബാങ്ക് രൂപവത്കരിച്ചപ്പോള്‍ പലവിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും ലഭിക്കാതായി എന്ന പരാതിയാണു ഹര്‍ജിക്കള്‍ക്ക് ആധാരം.