കേരഫെഡില്‍ ഫിനാന്‍സ് മാനേജരുടെ ഒഴിവ്
കേരള കേരകര്‍ഷക സഹകരണഫെഡറേഷന്‍ (കേരഫെഡ്) ആസ്ഥാനത്ത് മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ അന്യത്രസേവനവ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി.വഴി സ്ഥിരനിയമനം നടത്തുംവരെയോ അന്യത്രസേവനം ഒരു വര്‍ഷം പൂര്‍ത്തിയാകുംവരെയോ ആയിരിക്കും നിയമനം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ശമ്പളനിരക്ക്: 60900-103600 രൂപ. മാതൃവകുപ്പില്‍നിന്നുള്ള നിരാക്ഷേപപത്രം സഹിതം കെ.എസ്.ആര്‍. പാര്‍ട്ട് ഒന്ന് റൂള്‍ 144 പ്രകാരം നിശ്ചിതമാതൃകയിലുള്ള അപേക്ഷ ഓഗസ്റ്റ് 22നു വൈകിട്ട് അഞ്ചിനകം മാനേജിങ് ഡയറക്ടര്‍, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവര്‍, വെള്ളയമ്പലം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695 033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരം www.kerafed.com എന്ന വെബ്‌സൈറ്റില്‍ കിട്ടും. ഫോണ്‍: 0471 2322736, 2320504.