കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്കിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം

moonamvazhi

കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്കിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 2022-23 സാമ്പത്തിക വര്‍ഷം കേരള സംസ്ഥാനത്തെ കാര്‍ഷിക വികസന ബാങ്കുകളില്‍ ‘100 % കുടിശ്ശിക നിവാരണ യജ്ഞത്തില്‍’ സംസ്ഥാന തലത്തില്‍ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനില്‍ നിന്നും ബാങ്ക് പ്രസിഡന്റ് സാജന്‍ തൊടുക, സെക്രട്ടറി അജേഷ്‌കുമാര്‍ കെ, വൈസ് പ്രസിഡന്റ് അഡ്വ.സാജന്‍ കുന്നത്ത്,ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ സണ്ണികുട്ടി അഴകംപ്രായില്‍,അജി വെട്ടുകാലംകുഴി, പി. പി സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ക്യാഷ് അവാര്‍ഡും പുരസ്‌കാരവും ഏറ്റുവാങ്ങി.

സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. ജ്യോതി പ്രസാദ് അധ്യക്ഷത വഹിച്ചു.ബഹു.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന സഹകരണ കാര്‍ഷിക മാനേജിങ് ഡയറക്ടര്‍ ശ്രീമതി പാര്‍വതി നായര്‍, ജനറല്‍ മാനേജര്‍ സിന്ധു ആര്‍ നായര്‍, സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐഎഎസ് സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ശ്രീമതി ഷെറിന്‍ എം.എസ് ഐ.എ.എസ്, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!