ക്രിബ്കോ അപ്രന്റീസ്: തിയതി നീട്ടി
പ്രമുഖസഹകരണസംരംഭമായ കൃഷക് ഭാരതി കോഓപ്പറേറ്റീവി ലിമിറ്റഡില്‍ (ക്രിബ്കോ) അപ്രന്റീസുകളെ തിരഞ്ഞെടുക്കാന്‍ അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ 22വരെ നീട്ടി . നേരത്തേ ജൂണ്‍രണ്ട് ആണ് അവസാനതിയതിയായി നിശ്ചയിച്ചിരുന്നത്.ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. ഗുജറാത്തില്‍ സ്ഥിരതാമസക്കാരായവര്ക്കു മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. 2024 ജനുവരി 31നുശേഷം നിര്ദിഷ്ടയോഗ്യത നേടിയവരായിരിക്കണം. കെമിക്കല്‍ എഞ്ചിനിയറിങ്, മെക്കാനിക്കല്‍ എഞ്ചിനിയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനിയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് സിവില്‍ എഞ്ചിനിയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് എന്നിവയില്‍ ഡിപ്ലോമയുള്ളവര്‍ക്കും ബി.എസ്സി (കെമിസ്ട്രി) ക്കാര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ https://www.kribhco.net ല്‍ ലഭിക്കും. നാറ്റ്സ് പോര്ടലില് രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.


