എന്‍എസ് സഹകരണാശുപത്രിയില്‍ നിരക്കിളവില്‍ പാക്കേജുകള്‍
കൊല്ലത്തെ എന്‍എസ് സഹകരണആശുപത്രിയില്‍ വെല്‍നസ് ക്ലിനിക്കിന്റെ ഭാഗമായി പ്രത്യേകഓഫറില് സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജും ഗോള്‍ഡ് ഫുള്‍ബോഡി ഹെല്‍ത്ത് ചെക്കപ്പ് പാക്കേജും ഏര്‍പ്പെടുത്തി. സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജില്‍ ബ്ലഡ് ഗ്രൂപ്പിങ് ആന്റ് ആര്‍എച്ച് ടൈപ്പ്, പൂര്ണരക്തകൗണ്ട് പാനല്‍, ഭക്ഷണം കഴിക്കുന്നതിനുമുമ്പും ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധന, ലിപ്പിഡ് പ്രൊഫൈല്‍, കരള്പ്രവര്ത്തനപരിശോധന, റീനല്‍ ഫങ്ക്ഷന് ടെസ്റ്റ് എച്ച്ബിഎ1സി, തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ടി4, നെഞ്ചിന്റെ എക്സ്റേ, ഇസിജി, മൂത്രപരിശോധന, യൂറിക് ആസിഡ്, കാല്‍സിയം,-സോഡിയം -പൊട്ടാസിയം പരിശോധനകള്‍, ഉദരത്തിന്റെയും പെല്‍വിസിന്റെയും അള്‍ട്രാസൗണ്ട് സ്കാന്‍, എച്ച്ബിഎസ് എജി, എച്ച്സിവി, എക്കോ സ്ക്രീനിങ്, പിഎപി സ്മിയര്‍/പിഎസ് എന്നിവയും ഫാമിലി മെഡിസിന് ഫിസീഷ്യന്, കാര്‍ഡിയോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡെന്റിസ്റ്റ്, ഡയറ്റീഷന്യന് എന്നിവരെ കണ്‍സള്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഉള്‍പ്പെടുന്നു. 7155 രൂപ ചെലവു വരുന്ന പാക്കേജ് ഇപ്പോള്‍ 6300 രൂപയ്ക്കു ലഭിക്കും.

പൂര്ണരക്തകൗണ്ട്, ബ്ലഡ് ഗ്രൂപ്പിങ് ആന്റ് ആര്‍എച്ച് ടൈപ്പ്, ഭക്ഷണത്തിനുമുമ്പും ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ പരിശോധനകള്‍, എച്ച്ബിഎ1സി, ലിപ്പിഡ് പ്രൊഫൈല്‍, കരള്ഫങ്ക്ഷന് ടെസ്റ്റ്, റീനല്‍ ഫങ്കഷന് ടെസ്റ്റ്, യൂറിക് സിഡ്, തൈറോയ്ഡ് ഫങ്കഷന് ടെസ്റ്റ്, എച്ച്ബിഎസ് എജി, എച്ച്സിവി, പിഎപി സ്മിയര്‍/ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്‍ ടെസ്റ്റ്, യൂറിന്‍ റുട്ടീന്‍, ഇസിജി, എക്കോ സ്ക്രീനിങ്, ട്രെഡ്മില് ടെസ്റ്റ്, യുഎസ്ജി അബ്ഡോമന്‍, പള്‍മണറി ഫങ്ക്ഷന് ടെസ്റ്റ് എന്നിവയും ഫാമിലി ഫിസീഷന്‍, കാര്‍ഡിയോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഒഫ്താല്‍മോളജിസ്റ്റ്, പള്‍മണോളജിസ്റ്റ്, ഡെന്റിസ്റ്റ്, ഡയറ്റീഷന്‍ എന്നിവരെ കണ്‍സള്‍ട്ട് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. 9100 രൂപ വരുന്ന അവയ്ക്ക് 7900 രൂപ മാത്രമാണു ഗോള്‍ഡ് പാക്കേജില്‍ വാങ്ങുന്നത്. ബുക്കിങ്ങിന് 7356 49 59 99 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
