എ.വി. ശശികുമാർ വിരമിച്ചു

Moonamvazhi

കോഴിക്കോട് ജില്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർ എ.വി. ശശികുമാർ വിരമിച്ചു.
സംസ്ഥാന തലത്തിൽ രണ്ടാം റാങ്കോടെ,സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ആയി ജോലിയിൽ പ്രവേശിച്ച, ശശികുമാർ ലോക പ്രശസ്‌തമായ ഊരാളുങ്കൽ ലേബർ കോൺ ട്രാക്റ്റ് സഹകരണ സംഘത്തിൻ്റെ സീനിയർ കൺകറൻ്റ് ആഡിറ്റർ, ദേശീയ ശ്രദ്ധ നേടിയ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിൻ്റെ അസിസ്റ്റൻ്റ് രജിസ്ട്രാർ/ സ്പെഷൽ സെയിൽ ഓഫീസർ, സംസ്ഥാന സഹകരണ ട്രിബ്യൂണൽ സെക്രട്ടറി,കോഴിക്കോട് സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ,അപ്പക്സ് സഹകരണ സ്ഥാപനമായ കൺസ്യൂമർ ഫെഡ് ആഡിറ്റ് ജോയിൻ്റ് ഡയറക്ടർ തുടങ്ങിയ പദവികളിൽ സേവനമനുഷ്ടിച്ചു. സഹകരണ സംബന്ധിയായ ധാരാളം ലേഖനങ്ങൾ
എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങൾക്കായി ആലാപനവും ഗാനരചനയും
സംഗീത സംവിധാനവും നിർവഹിച്ചു. ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു.
പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വിവിധ ചാനലുകൾക്കായി സംഗീത പരിപാടികൾ അവതരിപ്പിച്ചു. ആകാശവാണിയുടെ കാഷ്വൽ അനൗൺസറുമാണ്.

Moonamvazhi

Authorize Writer

Moonamvazhi has 1153 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!