മട്ടാഞ്ചേരി സാര്‍വജനിക്‌ സഹകരണബാങ്കില്‍ സിഇഒ ഒഴിവ്‌

Moonamvazhi

എറണാകുളംജില്ലയിലെ മട്ടാഞ്ചേരി സാര്‍വജനിക്‌ സഹകരണബാങ്ക്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കൊച്ചി താലൂക്കില്‍ മൂന്നു ശാഖകളുള്ള നോണ്‍ഷെഡ്യൂള്‍ഡ്‌ സ്‌പെഷ്യല്‍ ഗ്രേഡ്‌ അര്‍ബന്‍ സഹകരണബാങ്കാണിത്‌. റിസര്‍വ്‌ ബാങ്കിന്റെ അംഗീകാരത്തിനു വിധേയമായി കരാറടിസ്ഥാനത്തിലാണു നിയമനം. ബിരുദത്തോടൊപ്പം സിഎഐഐബിയോ ഡിബിഎഫോ സഹകരണബിസിനസ്‌ മാനേജ്‌മെന്റില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അല്ലെങ്കില്‍ ബിരുദത്തോടൊപ്പം ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ യോഗ്യതയോ കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌ യോഗ്യതയോ നേടിയിരിക്കണം. അതുല്ലെങ്കില്‍ ബിരുദത്തോടൊപ്പം ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിരിക്കണം. പ്രായപരിധി 35-70 വയസ്സ്‌.

ബാങ്കിങ്‌ മേഖലയില്‍ മധ്യമാനേജ്‌മെന്റ്‌ തലത്തിലോ സീനിയര്‍ മാനേജ്‌മെന്റ്‌ തലത്തിലോ എട്ടുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം. രണ്ടുകൊല്ലത്തേക്കായിരിക്കും നിയമനം. മികച്ച പ്രവര്‍ത്തനത്തിന്റെയും ഡറക്ടര്‍ബോര്‍ഡിന്റെ വിലയിരുത്തലിന്റെയും റിസര്‍വ്‌ ബാങ്കിന്റെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തില്‍ ഇതു നീട്ടിയേക്കാം. പ്രായം, പ്രവൃത്തിപരിചയം, യോഗ്യത എന്നിവയ്‌ക്കനുസൃതമായ ശമ്പളം നല്‍കും. പൂര്‍ണബയോഡാറ്റയും, പ്രസക്തമായ രേഖകളും, മൊബൈല്‍നമ്പരും സഹിതമുള്ള അപേക്ഷ ജൂണ്‍ 24നു വൈകിട്ട്‌ നാലുമണിക്കകം കിട്ടണം. അപേക്ഷ നേരിട്ടെത്തിക്കുകയോ ഇ-മെയിലില്‍ അയക്കുകയോ ചെയ്യാം. ഡെപ്യൂട്ടി മാനേജര്‍, ദി മട്ടാഞ്ചേരി സാര്‍വജനിക്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ലിമിറ്റഡ്‌ നമ്പര്‍ 3284, പി.ബി. നമ്പര്‍ 142, ഹെഡ്‌ ഓഫീസ്‌, ചെര്‍ളായി, മട്ടാഞ്ചേരി, കൊച്ചി-2 എന്ന മേല്‍വിലാസത്തിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. ഫോണ്‍: 0484-2224096, 2224096, 2223617, 2221315. ഇ-മെയില്‍ വിലാസം: [email protected] മറ്റൊരു ഇ-മെയില്‍ വിലാസം: [email protected]

Moonamvazhi

Authorize Writer

Moonamvazhi has 1152 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!