കളക്ഷൻ ഏജന്റ്മാർക്ക് നിത്യപിരിവു് നടത്താൻ അനുമതി നൽകണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ.

adminmoonam

സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റ്മാർക്ക് നിത്യ പിരിവ് നടത്താൻ ആവശ്യമായ അനുമതി നൽകണമെന്ന് സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേരള കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ടും, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്ററും വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. കണ്ടയ്ൻമെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ നിത്യ പ്പിരിവു് നടത്താൻ അനുമതി നൽകണമെന്ന് എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് ജോഷ്വാ മാത്യുവും സെക്രട്ടറി അശോകൻ കുറുങ്ങാപ്പള്ളിയും കോ.ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെൻറർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗവ്യാപനം തടയുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ മാർച്ച് 20ന് ഇറക്കിയ ഉത്തരവ്വ് പ്രകാരമാണ് കലക്ഷൻ നിർത്തിവെച്ചത്.ലോക് ഡൗൺ ഭാഗികമായി പിൻവലിക്കുകയും ഭൂരിഭാഗം വ്യാപാര കച്ചവട സ്ഥാപനങ്ങളൂം തുറക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് പിരിവ് നടത്തുന്നതിന് അനുമതി നൽകണമെന്ന് ഇരുസംഘടനകളും നിവേദനത്തിൽ ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ ഒന്നാം ഘട്ടത്തിൽ കണ്ടെയ്ന്റമെന്റ് സോണുകളിൽ വരേ മുൻ കരുതലുകൾ എടുത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ സാഹസികമായി വിതരണം ചെയ്ത് മാതൃക സൃഷടിച്ചവർക്ക് ഉപജിവനമാർഗ്ഗത്തിനായി നിയന്ത്രണങ്ങളോടെ കടകളിൽ നിന്ന് പിരിവു നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഉണ്ടാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!