ബാങ്കിങ് നിയമഭേദഗതിക്കെതിരെ ആന്ധ്രയില്‍ ഹര്‍ജി
ബാങ്കിങ്‌നിയമഭേദഗതിയെ ചോദ്യം ചെയ്‌ത് ആന്ധ്രപ്രദേശിലെ അര്‍ബന്‍ബാങ്കുകളുടെയും വായ്‌പാസംഘങ്ങളുടെയും ഫെഡറേഷന്‍ ആന്ധ്രാഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2025ലെ ബാങ്കിങ് നിയമഭേദഗതിയെയും സഹകരണസംഘങ്ങള്‍ക്കായുള്ള ബാങ്കിങ് റെഗുലേഷന്‍ ചട്ടങ്ങളെയുമാണു ചോദ്യം ചെയ്‌തത്. സഹകരണസ്ഥാപനങ്ങളുടെ സ്വയംഭരണം തകര്‍ക്കുന്നതാണു ഭേദഗതിയെന്നു ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നുമുണ്ട്. ബാങ്കിങ് റെഗുലേഷന്റെ പരിധി കടന്നു സഹകരണസംഘങ്ങളുടെ ആഭ്യന്തരഭരണത്തിലേക്കു കടന്നുവെന്നും ഇതുവഴി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണാധികാരപരിധി ലംഘിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ഡയറക്ടര്‍മാര്‍ക്കു പത്തുവര്‍ഷപരിധി ഏര്‍പ്പെടുത്തിയതും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഡയറക്ടര്‍മാരെ നീക്കാനും ബോര്‍ഡു പുനസംഘടിപ്പിക്കാനും റിസര്‍വ് ബാങ്കിന് അധികാരം നല്‍കിയതിനെയും വിമര്‍ശിക്കുന്നു. ഇതൊക്കെ സഹകരണസ്ഥാപനങ്ങളുടെ മാനേജ്‌മെന്റിനെയും ഭരണനിയന്ത്രണത്തെയും നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്. സംസ്ഥാനലിസ്റ്റിന്റെ എന്‍ട്രി 32ല്‍ വരുന്ന ഇത്തരം കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനനിയമസഭകള്‍ക്കുമാത്രമാണ് അധികാരം. പാര്‍ലമെന്റിനു ബാങ്കിങ് പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാമെന്നല്ലാതെ സഹകരണഭരണസംവിധാനത്തെ നിയന്ത്രിക്കുന്ന കാര്യങ്ങളിലേക്കു കടക്കാന്‍ അധികാരമില്ല. സഹകരണം സംസ്ഥാനവിഷയമാണെന്നു കേന്ദ്രസര്‍ക്കാരും രാജേന്ദ്ര എന്‍ ഷായും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനിയമനിര്‍മാണംവഴി ഫെഡറലിസത്തിന്റെ അടിസ്ഥാനഘടനയില്‍ മാറ്റംവരുത്തരുതെന്ന വാദത്തിന് ഉപോത്‌ബലകമായി കേരളസര്‍ക്കാരും കേശവാനന്ദഭാരതിയും തമ്മിലുള്ള കേസും എസ്‌ആര്‍ ബൊമ്മെയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസും ഹര്‍ജിയില്‍ ഉദ്ധരിച്ചു. ചോദ്യം ചെയ്യപ്പെട്ട ഭേദഗതികള്‍ ഫെഡറല്‍ തത്വത്തിന്റെ അടിസ്ഥാനഘടനയ്‌ക്കുതന്നെ വിഘാതമാണെന്നു ഹര്‍ജിയില്‍ ആരോപിച്ചു.

ഭേദഗതികള്‍ മൗലികാവകാശലംഘനമാണെന്ന വാദവും ഹര്‍ജിയിലുണ്ട്. ഭരണഘടനയുടെ പത്തൊമ്പതാംവകുപ്പിന്റെ ഒന്നാംഉപവകുപ്പിന്റെ സി വ്യവസ്ഥപ്രകാരം അസോസിയേഷനുകള്‍ രൂപവല്‍കരിക്കാനുള്ള സ്വാതന്ത്രം മൗലികാവകാശമാണ്. 43ബി വകുപ്പ് സഹകരണസംഘങ്ങളുടെ ജനാധിപത്യപരവും സ്വയംഭരണാധിഷ്‌ഠിതവുമായ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഡയറക്ടര്‍മാരുടെ കാലാവധിവ്യവസ്ഥകള്‍ വായ്‌പാസംഘങ്ങള്‍ക്കു ബാധികമാക്കിയിട്ടില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ചെയര്‍പേഴ്‌സണ്‍ പൂര്‍ണസമയഡയറക്ടര്‍മാര്‍ എന്നിവര്‍ക്കു നല്‍കിയിട്ടുള്ള ഇളവുകള്‍ യുക്തിസഹമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇരട്ടറെഗുലേഷന്‍ പ്രശ്‌നവും ഹര്‍ജിയില്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഈ ഭേദഗതികള്‍മൂലം സഹകരണബാങ്കുകള്‍ സംസ്ഥാനാധികൃതരുടെയും റിസര്‍വ് ബാങ്കിന്റെയും പരസ്‌പരവിരുദ്ധവും പരസ്‌പരം ഇടകലര്‍ന്നതുമായി നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ടിവരുന്ന അവസ്ഥ സംജാതമാക്കും. ഇതു ഭരണപരമായ അനിശ്ചിതത്വങ്ങള്‍ക്കിടയാക്കും. സുഗമമായ ഭരണനിര്‍വഹണത്തിനു വെല്ലുവിളികളുയര്‍ത്തും.
അന്തിമവിധിക്കുമുമ്പുളള ഇടക്കാലനടപടിയെന്ന നിലയില്‍ ഭേദഗതികള്‍ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്നു ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു. പത്തുകൊല്ലത്തിനുശേഷം ഡയറക്ടര്‍മാര്‍ അയോഗ്യരാക്കപ്പെടുന്നതുസംബന്ധി ച്ച വ്യവസ്ഥകള്‍ക്കു സ്റ്റേ വേണമെന്നാണു ഹര്‍ജിയിലെ പ്രധാനആവശ്യം. ഇതനുവദിക്കപ്പെട്ടില്ലെങ്കില്‍ കേസിന്റെ അന്തിമവിധിവരുംവരെയുള്ള കാലയളവിനുള്ളതില്‍ തിരഞ്ഞെടുക്കപ്പെട്ട നിരവധി ഡയറക്ടര്‍മാര്‍ നീക്കംചെയ്യപ്പെടുകയും അപരിഹാര്യമായ ബുദ്ധിമുട്ടുകള്‍ സഹകരണസ്ഥാപനങ്ങള്‍ക്കുണ്ടാവുകയും ചെയ്യുമെന്നും ഹര്‍ജിയില്‍ പറയുന്നു.
അന്തിമവിധിക്കുമുമ്പുളള ഇടക്കാലനടപടിയെന്ന നിലയില്‍ ഭേദഗതികള്‍ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്നു ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു. പത്തുകൊല്ലത്തിനുശേഷം ഡയറക്ടര്‍മാര്‍ അയോഗ്യരാക്കപ്പെടുന്നതുസംബന്ധി

