സംസ്ഥാന കാര്‍ഡ് ബാങ്കിലും ഭരണമാറ്റം; ഷാജിമോഹന്‍ ചെയര്മാന്
സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പ്രതിഫലനം കേരളസംസ്ഥാനസഹകരണകാര്ഷികഗ്രാ മവികസന (കാര്ഡ്്) ബാങ്ക് ഭരണത്തിലും. കേരളസംസ്ഥാനസഹകരണകാര്ഷികഗ്രാ മവികസനബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നീക്കി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നിയോഗിച്ചു. സി.കെ. ഷാജിമോഹന്‍ ചെയര്‍മാനായുള്ള പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയില്‍ ഫില്‍സണ്‍ മാത്യു, ടി.എ. നവാസ് എന്നിവരാണ് അംഗങ്ങള്‍. അഡ്വ. ജി. ഹരിശങ്കര്‍ ചെയര്‍മാനായുള്ള മൂന്നംഗസമിതിയെ മാറ്റിയാണിത്. നിലവിലുള്ള കമ്മറ്റിയുടെ കാലാവധി ജൂണ്‍ നാലുവരെയായിരുന്നു. നേരത്തേ ഷാജിമോഹന്‍ ചെയര്‍മാനായ ഭരണസമിതിയാണ് ഉണ്ടായിരുന്നത്.
സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ഭരണസമിതികള്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ചട്ടങ്ങള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ ഷാജിമോഹന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി പുറത്തായതും അഡ്വ. ജി. ഹരിശങ്കര്‍ ചെയര്‍മാനും എം. കരുണാകരന്, ജോസ് പാലത്തിനാല്‍ എന്നിവര്‍ അംഗങ്ങളുമായ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി നിയോഗിക്കപ്പെട്ടതും.യുഡിഎഫില്‍നിന്നു സംസ്ഥാനസഹകരണകാര്ഷികഗ്രാമവി സകനബാങ്കിന്റെ നിയന്ത്രണം കരസ്ഥമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും അവിശ്വാസപ്രമേയനടപടികള് സംബന്ധിച്ച ചട്ടങ്ങള്‍ നേരത്തേ ഇടതുമുന്നണിസര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഭരണസമിതിയെ പുറത്താക്കാന്‍ പൊതുയോഗത്തിന് അധികാരമുണ്ടെന്നു സഹകരണസംഘം നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും അമ്പതുവര്‍ഷത്തോളം ഇതു സംബന്ധിച്ച ചട്ടങ്ങള്‍ രൂപവല്കരിച്ചിരുന്നില്ല. അവിശ്വാസം കൊണ്ടുവരാനുള്ള ചട്ടങ്ങള്‍ രൂപവല്കരിക്കുന്നതിന്റെ ഭാഗമായി ചട്ടങ്ങളില്‍ 43 ബി ക്കുശേഷം 43 സി വകുപ്പ് ചേര്‍ക്കുകയായിരുന്നു. ഇതനുസരിച്ച് അവിശ്വാസംകൊണ്ടുവരാന് ഉദ്ദേശിക്കുന്ന കാര്യം അറിയിക്കുന്ന രേഖാമൂലമുള്ള നോട്ടീസില്‍ ആകെ അംഗങ്ങളുടെ മൂന്നിലൊന്നുപേരെങ്കിലും ഒപ്പിട്ടിരിക്കണമെന്നുണ്ട്. ആയിരക്കണക്കിന് അംഗങ്ങളുള്ള സംഘങ്ങളില്‍ ഇത് അപ്രായോഗികമായിരിക്കുമെങ്കിലും പ്രാഥമികാര്ഷികഗ്രാമവികസനബാങ് കുകളുടെ പ്രതിനിധികള്‍ മാത്രം വോട്ടര്‍മാരായുള്ള സംസ്ഥാനസഹകരണകാര്ഷികഗ്രാമവി കസനബാങ്കുപോലുളള വലിയ അപ്പെക്സ് സംഘങ്ങളുടെ നിയന്ത്രണം കൈയടക്കാന്‍ ഇതുവഴി കഴിയുമെന്നും അതിനാണു ചട്ടങ്ങള്‍ കൊണ്ടുവന്നതെന്നുമായിരുന്നു വിമര്‍ശനം.

2024ല്‍ ബജറ്റ് പാസ്സാക്കാനുള്ള പൊതുയോഗം ബഹളം മൂലം മുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ സഹകരണസംഘം നിയമത്തിലെ മുപ്പത്തിമൂന്നാംവകുപ്പി എടുത്തപ്രയോഗിച്ചുകൊണ്ടു രജിസ്ട്രാര്‍ മൂന്നംഗഅംഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നിയോഗിച്ചു. ഇതിനെതിരെ ഷാജിമോഹനും കൂട്ടരും ഹൈക്കോടതിയെ സമീപച്ചതിനെത്തുടര്ന്ന് കോടതി താല്കാലികമായി ഷാജിമോഹന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിയെ പുനസ്ഥാപിക്കുകയും പൊതുയോഗനടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് 2025 ഏപ്രിലില്‍ അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പൊതുയോഗത്തില്‍ 37നെതിരെ 40 വോട്ടുകള്‍ക്ക് അവിശ്വാസം പാസ്സായതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണു അഡ്വ. ജി. ഹരിശങ്കര്‍ ചെയര്‍മാനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചുമതലയേറ്റത്. മാവേലിക്കര താലൂക്ക് കാര്‍ഷികഗ്രാമവികസനബാങ്ക് പ്രസിഡന്റുമാണു ഹരിശങ്കര്‍. ആ കമ്മറ്റിയെ മാറ്റി ഷാജിമോഹനെ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനറായി നിയോഗിച്ചതോടെ സംസ്ഥാനത്തെ ഭരണമാറ്റം സംസ്ഥാനസഹകരണകാര്ഷികഗ്രാമവി കസനബാങ്കിന്റെ ഭരണനിയന്ത്രണത്തിലും പ്രതിഫലിക്കുകയാണ്.
ബി.എ,എല്‍.എല്‍.ബി.ബിരുദധാരിയായ ആലപ്പുഴ ചേര്‍ത്തല വോളോര്‍വട്ടം ശിവകൃപയില്‍ അഡ്വ. കെ.വി. ഷാജിമോഹനു സഹകരണരംഗത്തു നാല്പതില്പരം വര്‍ഷത്തെ അനുഭവസമ്പത്തുണ്ട.് ചേര്‍ത്തല താലൂക്ക് സഹകരണകാര്ഷികഗ്രാമവികസനബാങ്കി ല്‍ 31 കൊല്ലം ജോലിചെയ്ത അദ്ദേഹം സെക്രട്ടറിയായാണു വിരമിച്ചത്. തുടര്‍ന്നു ചേര്‍ത്തല താലൂക്ക് സഹകരണകാര്ഷികഗ്രാമവികസനബാങ്കി ന്റെ പ്രസിഡന്റും കേരളസംസ്ഥാനസഹകരണവിപണനഫെഡറേഷന് റെ (മാര്‍ക്കറ്റ്ഫെഡ്) ഡയറക്ടറും സംസ്ഥാനസഹകരണകാര്ഷികഗ്രാമവി കസനബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും പിന്നീടു സംസ്ഥാന കാര്‍ഡ് ബാങ്കിന്റെ പ്രസിഡന്റുമായി. കെ.പി.സി.സി.അംഗമാണ്. ഏറ്റവുംമികച്ച സഹകാരിക്കുള്ള പള്ളിപ്പുറം നെഹ്റു ഫൗണ്ടേഷന് എഡ്യുക്കേഷന്‍ സൊസൈറ്റിയുടെയും ചേര്‍ത്തല ഫ്രണ്ടസ് സോഷ്യല്‍ സര്‍ക്കിളിന്റെയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനസഹകരണകാര്ഷികഗ്രാമവി കസനബാങ്കിലെ ഒഴിവുള്ള 22 അസിസ്റ്റന്റ് തസ്തികകളിലേക്കു കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ അസിസ്റ്റന്റ് റാങ്കുലിസ്റ്റില്‍നിന്നു നിയമനം നടത്താന്‍ ഹരിശങ്കറുടെ നേതൃത്വത്തിലുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി 2025സെപ്റ്റംബറില്‍ തീരുമാനിച്ചിരുന്നു. അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റ് ഓഫീസര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലെ ഓപ്പണ്‍ ഒഴിവുകള്‍ നികത്താന്‍ അര്‍ഹരായ കൃഷിഓഫീസര്മാര്ക്കും അസിസ്റ്റന്റ് മാനേജര്‍മാര്‍ക്കും സ്ഥാനക്കയറ്റം നല്‍കാനും ഇങ്ങനെയുണ്ടാകുന്ന കൃഷിഓഫീസര്‍മാരുടെ ഒഴിവുകളും നികത്താനും ആ കമ്മറ്റി തീരുാനിച്ചിരുന്നു. നബാര്‍ഡ് പലിശ നിരക്കു പരിഷ്കരിച്ചപ്പോള്‍ കര്‍ഷകര്‍ക്കു 0.95 ശതമാനം പലിശയില്‍ കുറവുവരുന്ന വിധത്തില്‍ പലിശ പരിഷ്കരിക്കാനും അന്നു തീരുമാനിച്ചിരുന്നു.
ബി.എ,എല്‍.എല്‍.ബി.ബിരുദധാരിയായ ആലപ്പുഴ ചേര്‍ത്തല വോളോര്‍വട്ടം ശിവകൃപയില്‍ അഡ്വ. കെ.വി. ഷാജിമോഹനു സഹകരണരംഗത്തു നാല്പതില്പരം വര്‍ഷത്തെ അനുഭവസമ്പത്തുണ്ട.് ചേര്‍ത്തല താലൂക്ക് സഹകരണകാര്ഷികഗ്രാമവികസനബാങ്കി
സംസ്ഥാനസഹകരണകാര്ഷികഗ്രാമവി

