തമിഴ്‌നാട്‌ സംസ്ഥാനസഹകരണബാങ്കില്‍ ഇന്റേണുകളുടെ ഒഴിവ്‌

Moonamvazhi

തമിഴ്‌നാട്‌ സംസ്ഥാനഅപ്പെക്‌സ്‌ സഹകരണബാങ്കില്‍ അഞ്ചു സഹകരണഇന്റേണുകളുടെ ഒഴിവുണ്ട്‌. ഒരുകൊല്ലത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ഈറോഡ്‌, കാഞ്ചീപുരം, മധുരൈ, നീലഗിരി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലെ ജില്ലാകേന്ദ്രസഹകരണബാങ്കുകളില്‍ ഓരോ ഇന്റേണുകളെവീതമാണ്‌ എടുക്കുക. മാര്‍ക്കറ്റിങ്‌ മാനേജ്‌മെന്റ്‌, സഹകരണമാനേജ്‌മെന്റ്‌, അഗ്രിബിസിനസ്‌ മാനേജ്‌മെന്റ്‌, ഗ്രാമവികസനമാനേജ്‌മെന്റ്‌ എന്നിവയിലൊന്നില്‍ എംബിഎയോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പ്രാവീണ്യം വേണം. പ്രായപരിധി 21-30. കരാര്‍ ഒരുകൊല്ലം കഴിഞ്ഞും നീട്ടിയേക്കാം. പ്രതിഫലം മാസം 25000 രൂപ. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. മെയ്‌ 31 ആണ്‌ അവസാനതിയതി. കൂടുതല്‍ വിവരം www.acstitnsc.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.


പത്താംക്ലാസ്‌ മാര്‍ക്കിന്‌ അഞ്ചുശതമാനവും, ഹയര്‍സെക്കണ്ടറി മാര്‍ക്കിന്‌ പതിനഞ്ചുശതമാനവും ബിരുദത്തിന്‌ 25 ശതമാനവും ബിരുദാനന്തരബിരുദത്തിന്‌ 40 ശതമാനവും വെയിറ്റേജ്‌ നല്‍കിയാവും തിരഞ്ഞെടുപ്പ്‌. ആ പരീക്ഷകളിലെ മാര്‍ക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണു വെയിറ്റേജ്‌ നല്‍കുക. അധികയോഗ്യതകള്‍ക്കും വെയ്‌റ്റേജ്‌ ഉണ്ട്‌. സഹകരണമാനേജ്‌മെന്റ്‌ യോഗ്യതക്കും കമ്പ്യൂട്ടര്‍വിദ്യാഭ്യാസത്തിനും അഞ്ചുശതമാനം വീതമാണു വെയിറ്റേജ്‌ കിട്ടുക.
സ്ഥാപനത്തിന്റെ മേല്‍വിലാസം: ദി തമിള്‍നാട്‌ സ്റ്റേറ്റ്‌ അപ്പെക്‌സ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ലിമിറ്റഡ്‌, നമ്പര്‍ 233, എന്‍ എസ്‌ സി ബോസ്‌ റോഡ്‌, ചെന്നാ – 600 001. ഫോണ്‍ 25302354. ഫാക്‌സ്‌ 044 – 25340508. ഇ-മെയില്‍: [email protected] വെബ്‌സൈറ്റ്‌: www.tnscbank.com

Moonamvazhi

Authorize Writer

Moonamvazhi has 1143 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!