മില്‍മ പാല്‍വില വര്‍ധിപ്പിച്ചു
കേരളസഹകരണക്ഷീരവിപണനഫെഡറേഷന്‍ (മില്‍മ) പാല്‍വില ലിറ്ററിന് നാലുരൂപ വര്‍ധിപ്പിച്ചു. വര്‍ധന ജൂണ്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം കാരണമാണു വര്‍ധന നടപ്പാക്കിതിരുന്നത്. വര്‍ധനമൂലം കിട്ടുന്ന അധികവരുമാനത്തിന്റെ 83.75 ശതമാനവും കര്‍ഷകര്‍ക്കുതന്നെ കിട്ടും. സംഘങ്ങള്‍ക്കും ഇടപടുകാര്‍ക്കും 6.25 ശതമാനമാണു കിട്ടുക. മില്‍മയ്‌ക്ക് 2.5 ശതമാനവും. 0.75 ശതമാനം ക്ഷേനിധിയിലേക്കു നീക്കിവെക്കും. 0.5 ശതമാനം പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനത്തിനും സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കും.


