പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ കടമേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി.

adminmoonam

പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ കടമേരി ബാലകൃഷ്ണനു സഹകരണ സമൂഹം അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച കടമേരിയുടെ മൃതദേഹം വൈകിട്ട് നാലിന് കടമേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 85 വയസ്സായിരുന്നു.

ദീർഘകാലം വടകര കാർഷിക വികസന ബാങ്കിന്റെ പ്രസിഡണ്ടായിരുന്നു. സംസ്ഥാന കാർഷിക വികസന ബാങ്ക് മെമ്പറും ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും കെപിസിസി നിർവാഹകസമിതി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറും ആയി പ്രവർത്തിച്ചിട്ടുണ്ട്. മേപ്പയൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട്.

കടമേരി ഒരു സഹകാരി മാത്രമായിരുന്നില്ല മാന്യനായ വ്യക്തിത്വത്തിനു ഉടമയായിരുന്നു എന്ന് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി എൻ വിജയകൃഷ്ണൻ അനുസ്മരിച്ചു. കടമേരി ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ കുടുംബത്തിനുള്ള ദുഃഖത്തിൽ പങ്കുചേരുന്നതായും സഹകരണ മേഖലയ്ക്കും പൊതുപ്രവർത്തകർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു കടമേരിയുടേതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!