ഞാറയ്ക്കല്‍ സഹകരണ ബാങ്ക് പൊക്കാളി ഫെസ്റ്റ് നടത്തി

moonamvazhi

ഞാറയ്ക്കല്‍ സഹകരണ ബാങ്കിന്റെ പൊക്കാളി ഫെസ്റ്റ് ചലച്ചിത്രതാരം പൗളി വത്സന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി ബ്രാഞ്ച് അങ്കണത്തിലാണ് ഫെസ്റ്റ്. പാക്കാളി അരിയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഫെസ്റ്റില്‍ വില്‍പ്പനയ്ക്കുള്ളത്. അരി, പച്ചരി, പുട്ടുപൊടി, അവല്‍ എന്നിവ കൂടാതെ പൊക്കാളിയരി കൊണ്ടുള്ള പലഹാരങ്ങളും വില്‍പ്പനയ്ക്കുണ്ട്. ബാങ്ക് വടക്കേ പല്ലമ്പിള്ളി സമാജം കൃഷിചെയ്ത നെല്ല് ഏറ്റെടുത്തിരുന്നു. ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷനായി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ പൗളി വത്സനെ സംവിധായകന്‍ ജിബു ജേക്കബ് ആദരിച്ചു. വൈസ് പ്രസിഡന്റ് പി.ജി. ഷിബു, ജില്ലാ പഞ്ചായത്തംഗം കെ.ജി. ഡോണോ, ബ്ലോക്ക് പഞ്ചായത്തംഗം അഗസ്റ്റിന്‍ മണ്ടോത്ത്. പെരുമ്പിള്ളി സഹകരണ സംഘം പ്രസിഡന്റ് പി.പി. ഗാന്ധി, അസി. സെക്രട്ടറി എന്‍.വി. ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!