അശരണരായസഹകാരികള്‍ക്കുള്ളആശ്വാസനിധി സ്‌കീം; അപേക്ഷകര്‍ക്കുള്ള വരുമാനപരിധി മൂന്നു ലക്ഷമാക്കി

Deepthi Vipin lal

അശരണരായ സഹകാരികളെ സഹായിക്കുന്നതിനുള്ള ആശ്വാസനിധി സ്‌കീം പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഇതില്‍ സഹായം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാനപരിധി മൂന്നു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നേരത്തേ വരുമാനപരിധി വര്‍ഷത്തില്‍ 36,000 രൂപയില്‍ താഴെയായിരുന്നു.

സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചവരും വളരെക്കാലമായി പ്രവര്‍ത്തിക്കുകയും സഹകരണ മേഖലയുടെ വളര്‍ച്ചക്കായി ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ചവരുമായ അശരണരായ സഹകാരികള്‍ക്കാണ് ഈ സഹായനിധിയില്‍ നിന്നു രോഗശുശ്രൂഷക്കും ചികിത്സക്കുമായി പരമാവധി അമ്പതിനായിരം രൂപ ലഭിക്കുക. സഹകാരികള്‍ മരിച്ചുപോയാല്‍ കുടുംബത്തിനോ ആശ്രിതര്‍ക്കോ പരമാവധി 25,000 രൂപയുടെ ധനസഹായവും കിട്ടും.

സഹകരണ നവരത്‌നം കേരളീയം – അശരണരായ സഹകാരികള്‍ക്കുള്ള ആശ്വാസഫണ്ട് എന്നാണ് ഈ ഫണ്ടിന്റെ പേര്. സഹകരണ രംഗത്ത്, പ്രത്യേകിച്ച് സര്‍ക്കിള്‍ ( താലൂക്ക് ), ജില്ലാ, സംസ്ഥാനതലത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള നിരാലംബരായ സഹകാരികള്‍ക്കാണു ഫണ്ടിന്റെ ആനുകൂല്യം കിട്ടുക. ഇവരുടെ ഇപ്പോഴത്തെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം. സഹകരണ നവരത്‌നം ബംബര്‍ ലോട്ടറി ( 2008 ) യുടെ ലാഭവിഹിതത്തില്‍ നിന്നുള്ള രണ്ടു കോടി രൂപയും ഇതിനു ആര്‍ജിക്കുന്ന പലിശയും ചേര്‍ത്ത തുകയായിരിക്കും ഈ ഫണ്ടിന്റെ കോര്‍പ്പസ്. പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വാര്‍ഷിക വരുമാനപരിധി വര്‍ധിപ്പിച്ചിരിക്കുന്നത്.

സഹകരണ മന്ത്രി ചെയര്‍മാനും സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറും സഹകരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി / ഗവണ്‍മെന്റ് സെക്രട്ടറി അംഗവുമായുള്ള സംസ്ഥാനതല സമിതിക്കാണ് കോര്‍പ്പസ് ഫണ്ടിന്റെ ഭരണച്ചുമതല. ധനസഹായത്തിനു നിര്‍ദിഷ്ടഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോറത്തിന്റെ മാതൃകയും മറ്റു വിശദവിവരങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു :

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/02/govtorder2302202215_08_29.pdf.pdf”]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!