എസ്‌ബിഐയില്‍ 7150പേര്‍ക്ക് അപ്രന്റീസ് പരിശീലനത്തിന് അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7150 പേര്‍ക്ക് അപ്രന്റീസ് പരിശീലനത്തിന് അവസരം നല്‍കും. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഒരുകൊല്ലത്തേക്കാണു പരിശീലനം. മാസം 15000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ജൂണ്‍ എട്ടിനകം അപേക്ഷിക്കണം. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കുമാത്രമേ അപേക്ഷിക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ https://bfsissc.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കുംമുമ്പ് https://apprenticeshipindia.

വിവിധഭിന്നശേഷീവിഭാഗങ്ങള്‍ക്കും സംവരണമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം 78, കൊല്ലം 29, പത്തനംതിട്ട 21, ആലപ്പുഴ 23, കോട്ടയം 38, ഇടുക്കി 12, എറണാകുളം 60, തൃശ്ശൂര്‍ 36, പാലക്കാട് 28, മലപ്പുറം 18, കോഴിക്കോട് 30, വയനാട് 5, കണ്ണൂര്‍ 18, കാസര്‍കോട് 7 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ എടുക്കുന്ന അപ്രന്റീസുമാരുടെ എണ്ണം.
പ്രായം; 20-28. 2026 ഏപ്രില്‍ ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും മറ്റുപിന്നാക്കസമുദായക്കാര്ക്

