ബാങ്ക് ഓഫ് ബറോഡയില്‍ 5000 പേര്‍ക്ക് അപ്രന്റീസ് പരിശീലനത്തിന് അവസരം
. ബാങ്ക് ഓഫ് ബറോഡയ 5000 പേര്‍ക്ക് അപ്രന്റീസ് പരിശീലനത്തിന് അവസരം നല്‍കും. ബിരുദമോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പന്ത്രണ്ടുമാസമാണു പരിശീലനം. മാസം 15000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കേ അപേക്ഷിക്കാവൂ. താല്‍പര്യമുള്ള മൂന്നു പരിശീലനകേന്ദ്രങ്ങള്‍ അപേക്ഷയില്‍ൂ സൂചിപ്പിക്കാം. ബാങ്ക് ഓഫ്‌ബറോഡയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ മുമ്പ് അപ്രന്റീസ് പരിശീലനം കഴിഞ്ഞവരായിരിക്കരുത്. https://bankofbaroda.bank.in/https://bankofbaroda.bank.in/ എന്ന വെബ്‌സൈറ്റിലും ബിഎപഫഎസ്‌ഐ എസ്‌എസ്‌സിയുടെ വെബ്‌സൈറ്റായ https://bfsissc.com ലും വിശദവിവരങ്ങളുണ്ട്. നിശ്ചിതഫീ/ചാര്‍ജുകള്‍ ബിഎഫ്‌എസ്‌ഐ എസ്‌എസ്‌സിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ രജിസ്‌ട്രേഷനുള്ള അപേക്ഷ പരിഗണിക്കുകയുള്ളൂ. അക്‌നോളജ്‌മെന്റ് നമ്പര്‍ കുറിച്ചുവെക്കണം. അപേക്ഷയുടെ കോപ്പിയും സൂക്ഷിക്കണം. ജൂണ്‍ എട്ടിനകം അപേക്ഷിക്കണം. പ്രായപരിധി 20-28. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും മറ്റുപിന്നാക്കസമുദായക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയസ്സിളവുണ്ട്. കേരളത്തില്‍ 111 പേര്‍ക്കാണ് അവസരം. ഇതില്‍ 59 എണ്ണം പൊതുവിഭാഗത്തിലാണ്. 11 എണ്ണം പട്ടികജാതിക്കാര്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും 29 എണ്ണം മറ്റുപിന്നാക്കസമുദായക്കാര്‍ക്കും 1 എണ്ണം സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു. നാലു ഭിന്നശേഷിവിഭാഗങ്ങള്‍ക്ക് ഓരോന്നുവച്ച് നാലു സീറ്റ് ഭിന്നശേഷീസംവരണമാണ്.നാറ്റ്‌സ് പോര്‍ടലായ https://nats.education.gov.inhttps://nats.education.gov.in ലോ നാപ്‌സ് പോര്‍ടലായ https://www.apprenticeshipindia.gov.inhttps://www.apprenticeshipindia.gov.in ലോ രജിസ്‌റ്റര്‍ ചെയ്‌തശേഷമാണ് അപേക്ഷിക്കേണ്ടത്. എന്‍ റോള്‍മെന്റ് ഐഡിയും അപ്രന്റീസ് രജിസട്രേഷന്‍ കോഡും സൂക്ഷിച്ചുവെക്കണം. ഓണ്‍ലൈന്‍ പരീക്ഷയും രേഖാപരിശോധനയും ഭാഷാപരീക്ഷയുമുണ്ടാകും. പത്താംക്ലാസിലെയോ പന്ത്രണ്ടാംക്ലാസിലെയോ മാര്‍ക്ക്‌ലിസ്റ്റില്‍ പ്രാദേശികഭാഷ പഠിച്ചതിനു തെളിവുണ്ടെങ്കില്‍ ഭാഷാപരീക്ഷ എഴുതേണ്ട.

പൊതുവിഭാഗക്കാരും മറ്റുപിന്നാക്കവിഭാഗക്കാരുമായ പുരുഷന്‍മാര്‍ 800 രൂപയും, ഈ വിഭാഗങ്ങളിലെ സ്‌ത്രീകളും ട്രാന്‍സ്‌ജെന്ററുകളും 600 രൂപയും, പട്ടികജാതി-പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും 200 രൂപയും അടക്കണം. കൂടാതെ ജിഎസ്‌ടിയും. കേരളത്തില്‍ ആലപ്പുഴജില്ലയിലെ ആലപ്പുഴ, ചേര്‍ത്തല എടത്വ, കരുവാറ്റ, കായങ്കുളം, മാരാരിക്കുളം നോര്‍ത്ത്, മാവേലിക്കര, എറണാകുളം ജില്ലയിലെ ചൂര്‍ണിക്കര, ചൊവ്വര, കൊച്ചി, കൂത്താട്ടുകളം, കോതമംഗലം, മരട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, പിറവം, തൃപ്പൂണിത്തുറ, കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, കീഴല്ലൂര്‍, കൂത്തുപറമ്പ്, മുഴപ്പിലങ്ങാട്, ന്യൂമാഹി, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി, കാസര്‍കോട് ജില്ലയിലെ അമ്പലത്തറ, ബദിയടുക്ക, ബയാര്‍, ഹോസബേട്ട്, കാഞ്ഞങ്ങാട്, കരിന്തളം, ഉപ്പള, കാസര്‍കോട്, കോയിപ്പടി, മഞ്ചേശ്വരം, നോര്‍ത്ത് തൃക്കരിപ്പൂര്‍, തെക്കില്‍ ഉദുമ, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വൈക്കം, വാഴപ്പള്ളി പടിഞ്ഞാറ്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, കോഴിക്കോട്, നടുവണ്ണൂര്‍, വടകര, മലപ്പുറം ജില്ലയിലെ ആനമങ്ങാട്, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, മുതുവല്ലൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍-തത്തമംഗലം, കരിമ്പ-1, മനക്കര, മണ്ണാര്‍ക്കാട് -1, നാഗലശ്ശേരി, നെല്ലായ, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി, വടക്കാഞ്ചേരി -1, വണ്ടാഴി-1, പത്തനംതിട്ടയിലെ കോന്നി, പന്തളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍, കോലിയക്കോട്, കുന്നത്തുകാല്‍, നെയ്യാറ്റിന്‍കര, പാലോട്, തിരുവനന്തപുരം, വര്‍ക്കല, വിഴിഞ്ഞം, തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട്, ചാവക്കാട്, ചെന്ത്രാപ്പിന്നി, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കൊണ്ടാഴി, തൃശ്ശൂര്‍, വടമ, വയനാട് ജില്ലയിലെ കല്‍പ്പറ്റ, കണിയാമ്പറ്റ, കോട്ടപ്പടി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളാണു കേരളത്തില്‍നിന്നു പട്ടികയിലുള്ളത്

