എസ്‌ബിഐയില്‍ 921 ഒഴിവുകള്‍
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 821 കണ്‍കറന്റ് ഓഡിറ്റര്‍ തസ്‌തികയിലേക്കും 100 ട്രേഡ് ഫിനാന്‍സ് ഓഫീസര്‍ (എംഎംജിഎസ്-II) തസ്‌തികയിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്‍കറന്റ് ഓഡിറ്റര്‍ തസ്‌തികയിലേക്ക് എസ്‌ബിഐയില്‍നിന്നു വിരമിച്ചവര്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. കണ്‍കറന്റ് ഓഡിറ്റര്‍ തസ്‌തികയില്‍ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.തിരുവനന്തപുരം സര്‍ക്കിളില്‍ 59 ഒഴിവുണ്ട്. ഒരുകൊല്ലംമുതല്‍ മൂന്നുകൊല്ലംവരെയായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ https://www.sbi.bank.in/web/

ട്രേഡ് ഫിനാന്‍സ് ഓഫീസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 23-32 വയസ്സാണ്. 2026 ഏപ്രില്‍ 30 അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. ബിരുദവും ഐഐബിഎഫില്‍നിന്നു ഫോറെക്‌സ് ഓപ്പറേഷന്‍സില്‍ സര്‍ട്ടിഫിക്കേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ടിഫിക്കറ്റ് 2026 ഏപ്രില്‍ 30നുംമുമ്പു നേടിയതാകണം. ഡോക്യുമെന്ററി ക്രെഡിറ്റ് സ്‌പെഷ്യലിസ്റ്റ്‌സ് സര്‍ടിഫിക്കറ്റോ, ട്രേഡ് ഫിനാന്‍സ് സര്‍ടിഫിക്കറ്റോ ഇന്റര്‍നാഷണല്‍ ബാങ്കിങ് സര്‍ടിഫിക്കറ്റോ ഉള്ളവര്‍ക്കു മുന്‍ഗണന. ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കില്‍ ട്രേഡ് ഫിനാന്‍സ് പ്രോസസിങ്ങില്‍ രണ്ടുകൊല്ലത്തെ പരിചയം വേണം. ജൂണ്‍രണ്ടിനകം അപേക്ഷിക്കണം. https://sbi.bank.in/web/

