വെണ്ണല സഹകരണ ബാങ്ക് ഈസ്റ്റര്‍ ഖാദി വസ്ത്ര വിപണന മേള ആരംഭിച്ചു

Deepthi Vipin lal

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് ഈസ്റ്റര്‍ ഖാദി വസ്ത്ര വിപണന മേള ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡില്‍ സി.ആര്‍ ഗാര്‍ഡനില്‍ ജയരാജ് സി.എസിന് ആദ്യവില്‍പ്പന നടത്തി. എ.ഡി. ജോസ് അദ്ധ്യക്ഷത വഹിച്ചു.

 

ഭരണ സമിതി അംഗങ്ങളായ പി.ആര്‍.സാംബശിവന്‍, ഫസീര്‍ ഖാന്‍, രജനികുഞ്ഞപ്പന്‍, കെ.ജെ. സാജി, അസി.സെക്രട്ടറി ടി.എസ്.ഹരി, ദിബീഷ രൂപേഷ് എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 13 ന് സമാപിക്കുന്ന മേളയില്‍ എല്ലായിനം തുണിത്തരങ്ങള്‍ക്ക് 30 % റിബേറ്റ് നല്‍കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!