5 കയര്‍സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നു; 9സംഘത്തില്‍ ലിക്വിഡേറ്റര്‍മാരായി
കയര്‍വ്യവസായത്തിന്റെ ഈറ്റില്ലമായ ആലപ്പുഴ ജി്‌ല്ലയിലെ 5 കയര്‍ സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികളിലേക്ക് അധികൃതര്‍ നീങ്ങുന്നു. സംസ്ഥാനത്തെ ഒമ്പതു സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. രണ്ടു സഹകരണസംഘങ്ങളില്‍ അവകാശവാദങ്ങള്‍ ആര്‍ക്കെങ്കിലും ഉന്നയിക്കാനുണ്ടെങ്കില്‍ അറുപതുദിവസത്തിനകം അറിയിക്കണമെന്ന ക്ലെയിം നോട്ടീസ് ലിക്വിഡേറ്റര്‍മാര്‍ പ്രസിദ്ധീകരിച്ചു.
ആലപ്പുഴയിലെ അഞ്ചുകയര്‍ത്തൊഴിലാളി സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കപ്പെടുന്നത്. ലിക്വിഡേഷനിലുള്ളവയാണ് ഇവ. ഈ സംഘങ്ങളുടെ രേഖകള്‍ ലഭ്യമല്ലെന്ന് ലിക്വിഡേറ്ററായ ആലപ്പുഴ കയര്‍ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടര്‍ ജൂണ്‍രണ്ടിലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ അറിയിച്ചു. മണ്ണഞ്ചേരി സിഎംആന്റ് എംസിഎസ് (ലിമിറ്റഡ് നമ്പര്‍ എ 991), എക്‌സ് സര്‍വീസ്‌മെന്‍ സിഎംആന്റ് എംസിഎസ് (ലിമിറ്റഡ് നമ്പര്‍ എ 1044), ചാവടി പ്രിയദര്‍ശിനി സംയോജിത സിവിസിഎസ് (ലിമിറ്റഡ് നമ്പര്‍ എ 1161), സാന്ത്വനം സംയോജിത സിവിസിഎസ് (ലിമിറ്റഡ് നമ്പര്‍ എ 1303), സ്‌നേഹ സംയോജിത സിവിസിഎസ് (ലിമിറ്റഡ് നമ്പര്‍ എ 1304), ചന്തിരൂര്‍ വള്ളുവനാട് സിവിസിഎസ് (ലിമിറ്റഡ് നമ്പര്‍ എ 1176), വട്ടക്കേരിഭാഗം സംയോജിത സിവിസിഎസ് (ലിമിറ്റഡ് നമ്പര്‍ എ 1159) എന്നിവയാണിവ. ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പോ എതിരഭിപ്രായമോ ഉണ്ടെങ്കില്‍ ഒരുമാസത്തിനകം രേഖാമൂലം ലിക്വഡേറ്ററെ അറിയിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.

പത്തനംതിട്ടആപ്‌കോസ്‌് എംപ്ലോയീസ് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ പി.റ്റി.205) ,പത്തനംതിട്ട ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് എംപ്ലോയീസ് സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ പി.റ്റി. 264), കാവാലം കുന്നുമ്മ വില്ലേജ് കാര്‍ഷികോല്‍പന്ന സംഭരണ വിപണന സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എ 2086), കസ്‌തൂര്‍ബ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എ 1087), വാരനാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (ക്ലിപ്‌തം എ 991), വടക്കേവിള ക്ഷീരോല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ക്യു 109 ഡിആപ്‌കോസ്) , ഇരവിപുരം സൗത്ത് ക്ഷീരോല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ക്യു 303 ഡി ആപ്‌കോസ്) , മുക്കുമ്പുഴ ക്ഷീരസംഘം (343 ഡി ആപ്‌കോസ്), പരവൂര്‍ ക്ഷീരോല്‍പാദകസഹകരണസംഘം (ക്വിപ്‌തം നമ്പര്‍ ക്യു 109 ഡി ആപ്‌കോസ്) എന്നിവിടങ്ങളിലാണു ലിക്വിഡേറ്റര്‍മാരെ നിയമിച്ചത്.
മലപ്പുറം ജില്ലയിലെ ഐന്തൂര്‍ ക്ഷീരോല്‍പാദകസഹകരണസംഘത്തില്‍ (ക്ലിപ്‌തം നമ്പര്‍ 190ഡി ആപ്‌കോസ്), തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ റ്റി 640) എന്നിവയുടെ ലിക്വിഡേറ്റര്‍മാരാണു ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

