കിക്‌മയില്‍ എംബിഎ സ്‌പോട് അഡ്‌മിഷന്‍
തിരുവനന്തപുരത്തെ കേരള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്-കിക്‌മ) എംബിഎ കോഴ്‌സിലേക്കു സ്‌പോട് അഡ്‌മിഷന്‍ നടത്തും. ജൂണ്‍ നാലിന് കോഴിക്കോട് തളിയിലെ ഇഎംഎസ് സ്‌മാരക സഹകരണപരിശീലനകോളേജിലും, കോട്ടയം പാലാ ഈരാറ്റുപേട്ട റോഡ് ടിഎടിഎം സഹകരണപരിശീലനകോളേജിലും, കാസര്‍കോട് നീലേശ്വരത്തെ സഹകരണപരിശീലനകോളേജിലും, മലപ്പുറം തിരൂര്‍ മാവുങ്കുന്നിലെ സഹകരണഭവനിലുള്ള സഹകരണപരിശീലനകോളേജിലും, പത്തനംതിട്ട ആറന്‍മുള പഞ്ചായത്ത് സാംസ്‌കാരികനിലത്തിലുള്ള സഹകരണപരിശീലനകോളേജിലും സ്‌പോട് അഡ്‌മിഷന്‍ നടത്തും. കോഴിക്കോട്, കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളിലെ സ്‌പോട് അഡ്‌മിഷന്റെ കൂടുതല്‍ വിവരങ്ങള്‍ ഡോ. എസ്. രാകേഷ്‌കുമാറില്‍നിന്നറിയാം. ഫോണ്‍ 8547618290, 9447002106. കോട്ടയത്തെ വിവരങ്ങള്‍ ഡോ. ഐ പ്രവീണകൃഷ്‌ണനില്‍നിന്നറിയാം. ഫോണ്‍: 9496366741. പത്തനംതിട്ടയിലെ വിവരങ്ങള്‍ കെസ്സിയാ ജോസഫില്‍നിന്നറിയാം. ഫോണ്‍ 7907375755.
ജൂണ്‍ അഞ്ചിനു കൊല്ലം കൊട്ടാരക്കര അവണൂര്‍ സഹകരണപരിശീലനകോളേജിലും, പാലക്കാട് വിക്ടോറിയാ കോളേജ് റോഡിലുള്ള സഹകരണപരിശീലനകോളേജിലും, എറണാകുളം വടക്കന്‍പറവൂര്‍ മൂകാംബികാറോഡിലുള്ള സഹകാരിഭവനിലും, കണ്ണൂര്‍ സൗത്ത് ബസാര്‍ ചേണോലി ജങ്ക്‌ഷന്‍ കാല്‍ടെക്‌സിലുള്ള സഹകരണപരിശീലകേന്ദ്രത്തിലും കണ്ണൂര്‍ തലശ്ശേരി മണ്ണയാടുള്ള സഹകരണപരിശീലനകോളേജിലും ഇടുക്കി നെടുങ്കണ്ടം പടിഞ്ഞാറേക്കവല സര്‍ക്കിള്‍ സഹകരണയൂണിയന്‍ മന്ദിരത്തിലുള്ള സഹകരണപരിശീലനകോളേജിലുമാണു സ്‌പോട് അഡ്‌മിഷന്‍. കൊല്ലത്തെ അഡ്‌മിഷന്റെ കൂടുതല്‍ വിവരങ്ങള്‍ സജിത എന്‍ ല്‍നിന്നറിയാം ഫോണ്‍ 7994745316. പാലക്കാട്ടെ കൂടുതല്‍ വിവരങ്ങള്‍ ഡോ. എസ്.എസ്. ബാലമുരളിയില്‍നിന്നറിയാം. ഫോണ്‍ 8281743442. എറണാകുളത്തെ വിവരങ്ങള്‍ കെസ്സിയാ ജോസഫില്‍നിന്നും കണ്ണൂരെ വിവരങ്ങള്‍ ഡോ. എസ്. രാകേഷ്‌കുമാറില്‍നിന്നും അറിയാം. ഇടുക്കിയിലെ വിവരങ്ങള്‍ ഡോ. പ്രവീണ കൃഷ്‌ണനില്‍നിന്നറിയാം.

ജൂണ്‍ ആറിന് വയനാട് കരണിയിലെ സഹകരണപരിശീലനകേന്ദ്രത്തിലും, തൃശ്ശൂര്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരകസഹകരണപരിശീലനകേന്ദ്രത്തി

