മൂന്നാംവഴിക്ക് വീണ്ടും ക്ഷീര വികസനവകുപ്പിന്റെ   മാധ്യമ പുരസ്‌കാരം

moonamvazhi

മൂന്നാംവഴി സഹകരണ മാസികക്ക് ക്ഷീര വികസനവകുപ്പിന്റെ 2023-ലെ സംസ്ഥാന മാധ്യമപുരസ്‌കാരം ലഭിച്ചു. മൂന്നാംവഴിയുടെ 2023 ഒക്ടോബര്‍ ലക്കത്തില്‍ അനില്‍ വള്ളിക്കാട് എഴുതിയ ‘പാലുല്‍പ്പാദനം ആഘോഷമാക്കിയ പാലക്കാട്ടെ മുതലമട ഗ്രാമം’ എന്ന ലേഖനത്തിനാണ് അവാര്‍ഡ്. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് നേടിയ മുതലമട (കിഴക്ക്) ക്ഷീര വ്യവസായ സഹകരണ സംഘത്തെക്കുറിച്ചാണു ലേഖനം. പാലക്കാടിന്റെ കിഴക്കന്‍മേഖലയിലെ ക്ഷീരകര്‍ഷകരുടെ പശുപരിപാലന സംസ്‌കാരവും ചരിത്രവും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇടുക്കി അണക്കരയില്‍ നടക്കുന്ന ത്രിദിന സംസ്ഥാന ക്ഷീരകര്‍ഷകസംഗമത്തില്‍ ഫെബ്രുവരി 19 ന് അനിലിന് അവാര്‍ഡ് സമ്മാനിക്കും. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം.

‘ അമ്പായത്തോട് ക്ഷീരസംഘത്തിന്റെ വിജയഗാഥ ‘ എന്ന തലക്കെട്ടില്‍ നാസര്‍ വലിയേടത്ത് മൂന്നാംവഴിയുടെ 2018 ഫെബ്രുവരി ലക്കത്തില്‍ കണ്ണൂര്‍ അമ്പായത്തോട് ക്ഷീരോല്‍പ്പാദക വനിതാ സഹകരണസംഘത്തെക്കുറിച്ചെഴുതിയ ലേഖനത്തിനു 2019 ല്‍ ക്ഷീര വികസനവകുപ്പിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. 2020 ലെ മികച്ച കാര്‍ഷികഫീച്ചറിനുള്ള കൃഷിവകുപ്പിന്റെ ആര്‍. ഹേലി സ്മാരക കര്‍ഷകഭാരതി പുരസ്‌കാരവും മൂന്നാംവഴിക്കായിരുന്നു. എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍, കോരാമ്പാടം സഹകരണ ബാങ്കുകളുടെ കാര്‍ഷികപ്രവര്‍ത്തനങ്ങളെക്കുറിച്ച് വി.എന്‍. പ്രസന്നന്‍ എഴുതിയ ഫീച്ചറുകള്‍ക്കായിരുന്നു അര ലക്ഷം രൂപയുടെ പുരസ്‌കാരം.

മികച്ച ക്ഷീരസഹകാരികള്‍ക്കുള്ള അവാര്‍ഡ്

2023-24 ലെ മികച്ച ക്ഷീരസഹകാരികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകളും മേഖലാ അവാര്‍ഡുകളം ജില്ലാ അവാര്‍ഡുകളും മാധ്യമ അവാര്‍ഡുകളും ക്ഷീരവികസന വകുപ്പമന്ത്രി ജെ. ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാനതല ജേതാവിനു ഒരു ലക്ഷം രൂപയും മേഖലാവിജയിക്ക് 50,000 രൂപയും ജില്ലാതല വിജയിക്ക് 20,000 രൂപയുമാണ് സമ്മാനത്തുക. ഇടുക്കി ജില്ലയിലെ അമയപ്ര ക്ഷീരസംഘത്തിനു 7,20,312 ലിറ്റര്‍ പാലളന്ന കെ.ബി. ഷൈനാണ് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് നേടിയത്.

മറ്റു ജേതാക്കളുടെ വിവരങ്ങളറിയാന്‍ ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക്ചെയ്യുക:

ക്ഷീര സഹകാരി അവാര്‍ഡ് : 2023-24

ക്ഷീരോല്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കര്‍ഷകര്‍ക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പ് സംസ്ഥാന ക്ഷീരസഹകാരി അവാര്‍ഡ് എന്ന പേരില്‍ പുരസ്‌കാരം നല്കി ഓരോ വര്ഷവും ആദരിക്കുന്നു.  സംസ്ഥാനത്തെ മികച്ച ക്ഷീരകര്ഷകരെ ആണ് ഇത്തരത്തില്‍ ആദരിക്കുന്നത്.  ഇപ്രകാരം 2022-23 വര്ഷത്തിലെ പ്രവര്ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച കര്ഷകര്ക്കുള്ള അവാര്ഡിന് അര്ഹരായവരുടെ പേരുവിവരം ക്ഷീരവികസന വകുപ്പ് മന്ത്രി എന്ന നിലയില് ഞാന്‍ പ്രഖ്യാപിക്കുന്നു.

സംസ്ഥാനതല ജേതാവിന് 1 ലക്ഷം രൂപ, ഓരോ മേഖലാ തലത്തില് (തിരുവനന്തപുരം/എറണാകുളം/മലബാര്) അവാര്ഡിന് അര്ഹരായവര്ക്ക് 50,000 രൂപ വീതവും, ജില്ലാ തല അവാര്ഡ് ജേതാക്കള്ക്ക് 20,000 രൂപയും പ്രശസ്തി പത്രവും ആണ് നല്കുന്നത്. ആകെ 52 ക്ഷീരകര്ഷകരെയാണ് അവാര്ഡിന് തെരഞ്ഞെടു ത്തിരിക്കുന്നത്.

ഫെബ്രുവരി 18 മുതല് 20 വരെ ഇടുക്കി ജില്ലയിലെ അണക്കരയില് വച്ച് നടത്തപ്പെടുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാര്‍ഡ് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്കുന്നതാണ്.

ക്ഷീരസഹകാരി അവാര്‍ഡ് ജേതാക്കള്‍

സംസ്ഥാന ക്ഷീരസഹകാരി  അവാര്‍ഡ് ജേതാവ് (1 ലക്ഷം രൂപ)

പേര്  : ഷൈന്‍.കെ.ബി
വിലാസം : കുറുമുള്ളാനിയില്‍, നിക്കുഴി.പി.ഒ, ഉടുമ്പന്നൂര്‍, തൊടുപുഴ
ജില്ല  : ഇടുക്കി
ബ്ലോക്ക് : ഇളംദേശം
ക്ഷീരസംഘം : അമയപ്ര
അളന്ന പാല്‍ (ലിറ്ററില്‍) :  7,20,312.4

(സംസ്ഥാന ക്ഷീരസഹകാരി അവാര്‍ഡ് ജേതാവായ ശ്രീ.ഷൈന്‍.കെ.ബി ഇടുക്കി ജില്ലയിലെ ഇളംദേശം ബ്ലോക്കില്‍ ഉള്‍പ്പെട്ട ചീനിക്കുഴി സ്വദേശിയാണ്.  ഈ യുവകര്‍ഷകന്റെ ഡയറി ഫാമില്‍ നിലവില്‍ 230 കറവപശുക്കളും 55 കിടാരികളും, 2 കന്നുക്കുട്ടികളും 2 എരുമകളും ഉണ്ട്.  പ്രതിദിനം 2600 ലിറ്റര്‍ പാല്‍ ഈ ഫാമില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഈ കര്‍ഷകന്‍ 2100 ലിറ്റര്‍ പാല്‍ ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീരസംഘത്തില്‍ അളക്കുന്നു. സംഘത്തില്‍ അളക്കുന്ന പാലിന് ശരാശരി 4.2%  കൊഴുപ്പും 8.2% കൊഴുപ്പിതര പദാര്‍ത്ഥങ്ങളും ഉണ്ട്.  സംഘത്തില്‍ നിന്നും 43.52 രൂപ ശരാശരി പാല്‍വില ലഭിക്കുന്ന ഈ കര്‍ഷകന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 720312.4 ലിറ്റര്‍ പാല്‍ ക്ഷീരസംഘത്തില്‍ അളന്നു.

ശാസ്ത്രീയമായി നിര്‍മ്മിച്ച കാലിത്തൊഴുത്തും, പൂര്‍ണ്ണമായ ഫാം യന്ത്രവല്‍ക്കരണവും 4 ഹെക്ടര്‍ സ്ഥലത്ത് പുല്‍കൃഷിയും ഇത്രയധികം പശുക്കളെ പരിപാലിക്കുന്നതിന് സഹായകരമാകുന്നു. ചാണകം സംസ്‌ക്കരിച്ച്  പൊടിച്ച് വിപണനം നടത്തുന്നതും ഫാമിലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് മീന്‍ വളര്‍ത്തല്‍ പോലുള്ള മറ്റ് സംരംഭങ്ങള്‍ നടത്തുന്നതും വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ഉപകരിക്കുന്നതാണ്.
സമ്മിശ്ര ക്ഷീരകര്‍ഷകനായ ശ്രീ.ഷൈന്‍.കെ.ബി ക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ശാസ്ത്രീയമായ പശു പരിപാലനത്തിലൂടെ വരുമാനം ഉറപ്പാക്കുന്ന ഈ കര്‍ഷകന്‍ കേരളത്തിലൂടനീളമുള്ള ക്ഷീരകര്‍ഷകര്‍ക്ക് മാതൃകയാണ്.  ക്ഷീരസഹകരണ സംഘത്തില്‍ 2022-23 വര്‍ഷം പാലളവ് തന്നെ  വകുപ്പിനെ സംബന്ധിച്ച് ഒരു സര്‍വ്വകാല റെക്കോര്‍ഡ് ആണ്.  ഈ കര്‍ഷകനെ ഒരു മാതൃക കര്‍ഷകനായി ഉയര്‍ത്തുന്നത് ഉചിതമായിരിക്കും.

ക്ഷീരസഹകാരി – മേഖലാതല അവാര്‍ഡുകള്‍ (50,000 രൂപ വീതം)

തിരുവനന്തപുരം മേഖല

വിഭാഗം : ജനറല്‍
പേര് : വിമല്‍ വിനോദ്
വിലാസം : പൈക്കര,  എഴുമറ്റൂര്‍.പി.ഒ, പിന്‍- 689586
ജില്ല : പത്തനംതിട്ട
ബ്ലോക്ക് : മല്ലപ്പള്ളി
ക്ഷീരസംഘം : കൊറ്റംകുടി
അളന്നപാല്‍ (ലിറ്ററില്‍) : 219472

വിഭാഗം :  വനിത

പേര് :  ബിയാട്രിസ്.ആര്‍
വിലാസം : പ്രശാന്ത് മന്ദിരം,                                 കിഴക്കേകുന്നിന്‍പുറം,                                       കൊണ്ണിയൂര്‍, പുനലാല്‍.പി.ഒ
പിന്‍ :  695575
ജില്ല : തിരുവനന്തപുരം
ബ്ലോക്ക് : വെള്ളനാട്
ക്ഷീരസംഘം : വെള്ളനാട്
അളന്ന പാല്‍ ( ലിറ്ററില്‍) : 243682

വിഭാഗം :  SC/ST

പേര് :  ഗിരിജ.എല്‍
വിലാസം :  എസ്.ജി സദനം, വെങ്കോട്ട, കഴിവൂര്‍.പി.ഒ, പിന്‍-695501
ജില്ല : തിരുവനന്തപുരം
ബ്ലോക്ക് : അതിയന്നൂര്‍
ക്ഷീരസംഘം : ഉച്ചക്കട
അളന്നപാല്‍ (ലിറ്ററില്‍) : 28787.7

എറണാകുളം മേഖല

വിഭാഗം   : ജനറല്‍
പേര് : മാത്യു സെബാസ്റ്റ്യന്‍
വിലാസം : താടിക്കല്‍, മേന്‍മുറി.പി.ഒ, മന്‍വട്ടം
ജില്ല : കോട്ടയം
ബ്ലോക്ക് : കടുത്തുരുത്തി
ക്ഷീരസംഘം : വല്ലച്ചിറ
അളന്ന പാല്‍ (ലിറ്ററില്‍) : 3,01,170.1

വിഭാഗം     : വനിത

പേര് : അമ്പിളി.എം.കെ
വിലാസം : ഇന്ദീവരം വീട്, വലയഞ്ചിറങ്ങര, ഇറവുരം,
പിന്‍-683556
ജില്ല : എറണാകുളം
ബ്ലോക്ക് : കുവപ്പടി
ക്ഷീരസംഘം : മുടക്കുഴ
അളന്ന പാല്‍ (ലിറ്ററില്‍)        : 1,35,303.8

വിഭാഗം                 : SC/ST

പേര് : റോയ് ചന്ദ്രന്‍
വിലാസം : മന്നൈക്കാള ഹൗസ്,അടിച്ചിലി, കുന്നപ്പിള്ളി.പി.ഒ, പിന്‍-680311
ജില്ല : തൃശ്ശൂര്‍
ബ്ലോക്ക് : ചാലക്കുടി
ക്ഷീരസംഘം : പുല്ലാനി
അളന്ന പാല്‍ (ലിറ്ററില്‍)              : 63,890

മലബാര്‍ മേഖല

വിഭാഗം                 : ജനറല്‍

പേര് : മോഹന്‍ദാസ്.എം.വി
വിലാസം        : മഹേശ്വരി ഡയറി ഫാം, നായ്ക്കട്ടി.പി.ഒ,
സുല്‍ത്താന്‍ബത്തേരി, വയനാട്
ജില്ല : വയനാട്
ബ്ലോക്ക് : സുല്‍ത്താന്‍ ബത്തേരി
ക്ഷീരസംഘം                 : സുല്‍ത്താന്‍ ബത്തേരി
അളന്ന പാല്‍ (ലിറ്ററില്‍) : 329068.6

വിഭാഗം                 : വനിത

പേര് : ലീമ റോസ്ലിന്‍.എസ്
വിലാസം : W/o ലോറന്‍സ്, കുളമടചള്ള, പരിശിക്കല്‍.പി.ഒ
ജില്ല : പാലക്കാട്
ബ്ലോക്ക് : ചിറ്റൂര്‍
ക്ഷീരസംഘം : പരിശ്ശിക്കല്‍
അളന്ന പാല്‍ (ലിറ്ററില്‍)       : 182830.5

വിഭാഗം                 : SC/ST

പേര് : രാജദുരൈ.എ
വിലാസം : ഭഗവതി കോളനി, കെ.കെ.പതി.പി.ഒ, ചിറ്റൂര്‍,
പാലക്കാട്
ജില്ല : പാലക്കാട്
ബ്ലോക്ക് : ചിറ്റൂര്‍
ക്ഷീരസംഘം : വെള്ളാരംങ്കല്‍മേട്
അളന്ന പാല്‍ (ലിറ്ററില്‍)      : 80,380

ക്ഷീരസഹകാരി -ജില്ലാതല അവാര്‍ഡ് ജേതാക്കള്‍

തിരുവനന്തപുരം ജില്ല
വിഭാഗം : ജനറല്‍
പേര് : തനലക്ഷ്മി.എസ്
വിലാസം : ദേവി ഐശ്വര്യ നിവാസ്,
ഇടത്തറക്കോണം, കരിപ്പൂര്‍,
മലയിന്‍കീഴ്.പി.ഒ
ബ്ലോക്ക് : നേമം
ക്ഷീരസംഘം : കാരോട്
അളന്ന പാല്‍  (ലിറ്ററില്‍) : 99418

വിഭാഗം : വനിത
പേര് : കനകമ്മ.ആര്‍
വിലാസം :തോപ്പില്‍ വീട്, ആറയൂര്‍.പി.ഒ
ബ്ലോക്ക് : പാറശ്ശാല
ക്ഷീരസംഘം : ആറയൂര്‍ കിഴക്കും പടിഞ്ഞാറും
അളന്ന പാല്‍  (ലിറ്ററില്‍) : 111765.1

വിഭാഗം : SC/ST
പേര് : സിന്ധു.സി.ആര്‍
വിലാസം :തുളസിവില്ല, നെടുംമ്പാറ, തട്ടത്തുമല.പി.ഒ
ബ്ലോക്ക് : കിളിമാന്നൂര്‍
ക്ഷീരസംഘം : കിളിമാന്നൂര്‍
അളന്ന പാല്‍  (ലിറ്ററില്‍) : 24629.3

കൊല്ലം ജില്ല
വിഭാഗം : ജനറല്‍
പേര് : ഷാജി.വി
വിലാസം :കാവേരി, പുത്തന്‍കുളം, ഭൂതക്കുളം.പി.ഒ
ബ്ലോക്ക് : ചാത്തന്നൂര്‍
ക്ഷീരസംഘം : പ്ലാവിന്‍മൂട്
അളന്ന പാല്‍  (ലിറ്ററില്‍) : 161394.9

വിഭാഗം : വനിത
പേര് : പ്രസന്നകുമാരി.ആര്‍
വിലാസം : ഉപാസന, ചേത്തടി, ചെങ്ങമനാട്.പി.ഒ,
കൊട്ടാരക്കര
ബ്ലോക്ക് : വെട്ടിക്കവല
ക്ഷീരസംഘം : ചേത്തടി
അളന്ന പാല്‍  (ലിറ്ററില്‍) : 162654.9

വിഭാഗം : SC/ST
പേര് : ഡോ.രമ
വിലാസം :രാജു നിവാസ്, പാംമ്പുറം, മീനമ്പലം
ബ്ലോക്ക് : ചാത്തന്നൂര്‍
ക്ഷീരസംഘം : പ്ലാവിന്‍മൂട്
അളന്ന പാല്‍  (ലിറ്ററില്‍)
: 23369.6
പത്തനംതിട്ട ജില്ല
വിഭാഗം : ജനറല്‍
പേര് : ജോസഫ്.കെ.എം
വിലാസം :കുറ്റിക്കാട്ടില്‍,വെച്ചൂച്ചിറ.പി.,ഒ
ബ്ലോക്ക് : റാന്നി
ക്ഷീരസംഘം : വെച്ചൂച്ചിറ
അളന്ന പാല്‍  (ലിറ്ററില്‍) : 50845.8

വിഭാഗം : വനിത
പേര് : ലിറ്റി ബിനോയ്
വിലാസം :വട്ടംതൊട്ടിയില്‍, വെച്ചൂച്ചിറ.പി.ഒ
ബ്ലോക്ക് : റാന്നി
ക്ഷീരസംഘം : വെച്ചൂച്ചിറ
അളന്ന പാല്‍  (ലിറ്ററില്‍) : 76036

വിഭാഗം : SC/ST
പേര് : ബിനോയ്.വി.ജെ
വിലാസം :വരിക്കാനിക്കല്‍, എടക്കടത്തി.പി.ഒ
ബ്ലോക്ക് : റാന്നി
ക്ഷീരസംഘം : അരയാഞജലിമണ്ണ്
അളന്ന പാല്‍  (ലിറ്ററില്‍)

: 11594

ആലപ്പുഴ ജില്ല
വിഭാഗം : ജനറല്‍
പേര് : ഷിഹാബുദ്ദീന്‍.എം.എസ്
വിലാസം :ഷൈലാ മന്‍സില്‍, കണ്ണനാകുഴി.പി.ഒ
ബ്ലോക്ക് : ഭരണിക്കാവ്
ക്ഷീരസംഘം : കണ്ണനാകുഴി
അളന്ന പാല്‍  (ലിറ്ററില്‍) : 92870.5

വിഭാഗം : വനിത
പേര് : വത്സല.എല്‍
വിലാസം :തോന്നുവേലില്‍,വള്ളിക്കുന്നം.പി.ഒ

ബ്ലോക്ക് : ഭരണിക്കാവ്
ക്ഷീരസംഘം : വള്ളിക്കുന്ന്
അളന്ന പാല്‍  (ലിറ്ററില്‍) : 84719

വിഭാഗം : SC/ST
പേര് : ഷീലാ ധനജ്ഞയന്‍
വിലാസം :കന്നുംവീട്, അര്‍ത്തുങ്കല്‍.പി.ഒ
ബ്ലോക്ക് : കഞ്ഞിക്കുഴി
ക്ഷീരസംഘം : തൃപ്പൂരക്കുളങ്ങര
അളന്ന പാല്‍  (ലിറ്ററില്‍) : 18707.1

കോട്ടയം  ജില്ല

വിഭാഗം                 : ജനറല്‍
പേര് : ബിജുമോന് തോമസ്
വിലാസം       : വട്ടമുകളേല്, കോഴ. പി.ഒ
കുറവിലങ്ങാട്, പിന് -686633
ബ്ലോക്ക്     : ഉഴവൂര്‍
ക്ഷീരസംഘം : കുര്യനാട്
അളന്ന പാല്‍ (ലിറ്ററില്‍)            :  244654.000

വിഭാഗം                 : വനിത
പേര് : ആലീസ്  സേവ്യര്‍
വിലാസം       : പൈനുങ്കല്,ഇരവിമംഗലം. പി.ഒ,
പിന് -686613
ബ്ലോക്ക് : കടത്തുരുത്തി
ക്ഷീരസംഘം : വല്ലച്ചിറ
അളന്ന പാല്‍ (ലിറ്ററില്‍)            :  119163.200

വിഭാഗം                 : എസ്.സി/ എസ്.റ്റി
പേര് : പ്രകാശന്.എ.കെ
വിലാസം       : തെക്കേ അമ്പലശ്ശേരിയില്,
ഇരുമ്പുക്കുഴിക്കര,ഉദയനാപുരം.പി.ഒ
വൈക്കം, പിന് -68
ബ്ലോക്ക് : വൈക്കം
ക്ഷീരസംഘം : ഉദയനാപുരം
അളന്ന പാല്‍ (ലിറ്ററില്‍)            :  12197.000

ഇടുക്കി ജില്ല

വിഭാഗം                 : ജനറല്‍
പേര് : ജിന്‌സ് കുര്യന്
വിലാസം        : വാണിയപുരയ്ക്കല്, കുമ്പുമേട്ട്
പിന് – 685551
ബ്ലോക്ക് : നെടുങ്ങണ്ടം
ക്ഷീരസംഘം : കുമ്പമേട്
അളന്ന പാല്‍ (ലിറ്ററില്‍)         :  160812.200

വിഭാഗം                 : വനിത
പേര് : നിഷ ബെന്നി
വിലാസം        : കാവനാല് പുറപുഴ,
ബ്ലോക്ക് : തൊടുപുഴ
ക്ഷീരസംഘം : സൗത്ത് വഴിത്തല
അളന്ന പാല്‍ (ലിറ്ററില്‍)    :  134176.900

വിഭാഗം                 : എസ്.സി/ എസ്.റ്റി
പേര് : രാമമൂര്‍ത്തി
വിലാസം         : കുറ്റിയാനിക്കല്, ചെല്ലാര്‍കോവില്
പിന് – 685542
ബ്ലോക്ക് : കട്ടപ്പന
ക്ഷീരസംഘം : ചെല്ലാര്‍കോവില്
അളന്ന പാല്‍ (ലിറ്ററില്‍)    :  28767.000

എറണാകുളം ജില്ല

വിഭാഗം                 : ജനറല്‍
പേര് : ജിനില് മാത്യു
വിലാസം        : കാച്ചിറയില് ഹൗസ്, മീന്കുന്നം . പി.ഒ
മൂവാറ്റുപുഴ
പിന് – 686672
ബ്ലോക്ക് : മുളന്തുരുത്തി
ക്ഷീരസംഘം : മണീട്
അളന്നപാല്  (ലിറ്ററില്) : 172845.000

വിഭാഗം                 :  വനിത
പേര് : അല്ലി  സൈമണ്
വിലാസം : ചിറപ്പാട്ട്, മീന്പറ. പി.ഒ
പിന് – 682308
ബ്ലോക്ക് : വടവുകോട്
ക്ഷീരസംഘം : തിരുവാണിയൂര്‍
അളന്ന പാല്‍ (ലിറ്ററില്‍)    :  57754.000

വിഭാഗം                 : എസ്.സി/ എസ്.റ്റി
പേര് : അപര്‍ണ്ണ. പി.കെ
വിലാസം : പുളിന്താനത്ത്  മലയില്, തിരുമാറാടി.
പി.ഒ,    പെരുമാറാടി,  പിന് – 686662
ബ്ലോക്ക് : പാമ്പാക്കുട
ക്ഷീരസംഘം : തിരുമാറാടി
അളന്ന പാല്‍ (ലിറ്ററില്‍)    :  31044.300

തൃശ്ശൂര്‍ ജില്ല

വിഭാഗം                 : ജനറല്‍
പേര് : ജോണി ജോസഫ്
വിലാസം        : താഴുംകല്‍ ഹൗസ്, നാലുകെട്ട്.പി.ഒ,
കോരട്ടി, തൃശ്ശൂര്‍
ബ്ലോക്ക് : ചാലക്കുടി
ക്ഷീരസംഘം : മേലൂര്‍
അളന്ന പാല്‍ (ലിറ്ററില്‍) : 103973.900

വിഭാഗം                 : വനിത
പേര് : ലക്ഷ്മി മേനോന്‍
വിലാസം       : കുഴിക്കാടു വീട്, അന്നമനട, പിന്‍ – 680741
ബ്ലോക്ക് : ചാലക്കുടി
ക്ഷീരസംഘം : പാളയംപറമ്പു
അളന്ന പാല്‍ (ലിറ്ററില്‍)    : 120864.000

വിഭാഗം                 : SC/ST
പേര് : മന്‍ദീപക്.വി.എം
വിലാസം       : വടക്കേടത്ത് ഹൗസ്, വള്ളച്ചിറ .പി.ഒ,
കണ്ടലശ്ശേരി
ബ്ലോക്ക് : ചേര്‍പ്പ്
ക്ഷീരസംഘം : വല്ലാച്ചിറ
അളന്ന പാല്‍ (ലിറ്ററില്‍)     : 9360.000

പാലക്കാട് ജില്ല

വിഭാഗം                 : ജനറല്‍
പേര് : സേതുരാമലിംഗം
വിലാസം : S/o  നഞ്ചപ്പകൗണ്ടര്‍, അരമനകാലം,
വണ്ണാമട.പി.ഒ, പാലക്കാട്, ചിറ്റൂര്‍
ബ്ലോക്ക് : ചിറ്റൂര്‍
ക്ഷീരസംഘം : കുമാരനൂര്‍
അളന്ന പാല്‍ (ലിറ്ററില്‍) : 273750.000

വിഭാഗം                 : വനിത
പേര് : ദിവ്യ.എസ്
വിലാസം : W/o വെങ്കിടേശ് കുമാര്‍, നീലംകാച്ചികലം,
വണ്ണാമണ്ട.പി.ഒ, പാലക്കാട്, ചിറ്റൂര്‍
ബ്ലോക്ക് : ചിറ്റൂര്‍
ക്ഷീരസംഘം : കുമാരനൂര്‍
അളന്ന പാല്‍ (ലിറ്ററില്‍)                 : 173375.000

വിഭാഗം                 : SC/ST
പേര് : രാജേശ്വരി
വിലാസം        : W/o പഞ്ചലിംഗം, ഇന്ദിരാഗര്‍, വണ്ണാമട,
പാലക്കാട്- 678555
ബ്ലോക്ക് : ചിറ്റൂര്‍
ക്ഷീരസംഘം : കുമാരന്നൂര്‍
അളന്ന പാല്‍ (ലിറ്ററില്‍)     : 80300

മലപ്പുറം ജില്ല

വിഭാഗം                 : ജനറല്‍
പേര് : ബിജു ജോണ്‍
വിലാസം       : പ്ലാംതോട്ടത്തില്‍ ഹൗസ്, ചുങ്കത്തറ,
മലപ്പുറം-679334
ബ്ലോക്ക് : നിലമ്പൂര്‍
ക്ഷീരസംഘം : പൂക്കോട്ടുമണ്ണ
അളന്ന പാല്‍ (ലിറ്ററില്‍) : 54370.000

വിഭാഗം                 : വനിത
പേര് : സജിത.ഇ.പി
വിലാസം : പുല്ലാട്ടു ഹൗസ്, നമ്പൂതിരോപടി,
കാരേക്കാട്.പി.ഒ
ബ്ലോക്ക് : കുറ്റിപ്പുറം
ക്ഷീരസംഘം : വടക്കംമ്പുറം
അളന്ന പാല്‍ (ലിറ്ററില്‍)                 : 61474.000

വിഭാഗം                 : SC/ST
പേര് : ചിഞ്ചു.പി
വിലാസം        : അരിമ്പ്ര ഹൗസ്, കൂവക്കോട്, വണ്ടൂര്‍,
കാരാട്.പി.ഒ,   മലപ്പുറം-679339
ബ്ലോക്ക് : വണ്ടൂര്‍
ക്ഷീരസംഘം : പെയ്ന്‍കുളങ്ങര
അളന്ന പാല്‍ (ലിറ്ററില്‍)     : 8290.500

കോഴിക്കോട് ജില്ല

വിഭാഗം                 : ജനറല്‍
പേര് :ഡാന്റി ജോസഫ്
വിലാസം :വട്ടക്കളത്തില് ഹൗസ്, കൂരച്ചുണ്ട് പി.ഒ,
ശങ്കരവയല്
ബ്ലോക്ക് : ബാലുശ്ശേരി
ക്ഷീരസംഘം : കൂരച്ചുണ്ട്
അളന്ന പാല്‍ (ലിറ്ററില്‍) : 93218.800

വിഭാഗം                 : വനിത
പേര് : കീര്ത്തി റാണി
വിലാസം : കരിമ്പനകുഴിയില്, ചെറുക്കാട്ടു പി.ഒ
അത്തിയോട്,
ബ്ലോക്ക് : ബാലുശ്ശേരി
ക്ഷീരസംഘം : കൂരച്ചുണ്ട്
അളന്ന പാല്‍ (ലിറ്ററില്‍)    : 78936.500

വിഭാഗം                 : SC/ST
പേര് : തുളസി ബായ്.എം.പി
വിലാസം : വിബിത്ത് ഭവന്, കന്നിപ്പറമ്പ് പി.ഒ
പിന്‍-673661
ബ്ലോക്ക് : കുന്ദമംഗലം
ക്ഷീരസംഘം : മാവൂര്
അളന്ന പാല്‍ (ലിറ്ററില്‍)    : 19785.800

വയനാട് ജില്ല

വിഭാഗം                 : ജനറല്‍
പേര്        : ജോര്ജ് എം.കെ
വിലാസം        : മുപ്പാട്ടില് ഹൗസ്, ഇടവക പി.ഒ, കല്ലോടി,
വയനാട്
ബ്ലോക്ക് : മാനന്തവാടി
ക്ഷീരസംഘം : ദീപ്തിഗിരി
അളന്ന പാല്‍ (ലിറ്ററില്‍) : 242895.000

വിഭാഗം                 : വനിത
പേര് : ലിസ്സമ്മ ജോര്ജ്
വിലാസം : പുഞ്ചക്കര, ഭൂതാനം കോളനി പി.ഒ,
ആനപ്പാറ,  പുല്പ്പള്ളി
ബ്ലോക്ക് : പനമരം
ക്ഷീരസംഘം : പുല്പ്പള്ളി
അളന്ന പാല്‍ (ലിറ്ററില്‍)    : 117509.500

വിഭാഗം                 : SC/ST
പേര് : സുധ സുരേന്ദ്രന്
വിലാസം : തടത്തില്  കല്ലിക്കേനി,
ചെല്ലാംകോട് പി.ഒ,
ബ്ലോക്ക് : കല്പറ്റ
ക്ഷീരസംഘം : Muppainad
അളന്ന പാല്‍ (ലിറ്ററില്‍)    : 39056.300

കണ്ണൂര് ജില്ല

വിഭാഗം                 : ജനറല്‍
പേര് : പ്രതീഷ് കെ
വിലാസം       : പൗര്ണ്ണമി, നാലാംപീടിക പി.ഒ, മാമ്പ
ബ്ലോക്ക് : തലശ്ശേരി
ക്ഷീരസംഘം : അഞ്ചരക്കണ്ടി
അളന്ന പാല്‍ (ലിറ്ററില്‍) : 260441.000

വിഭാഗം                 : വനിത
പേര് : സുലോചന വി.ബി
വിലാസം : മൊട്ടമ്മല് ഹൗസ്, ചെമ്മാര വയല്,
മൊട്ടമ്മല് പി.ഒ
ബ്ലോക്ക് : തളിപ്പറമ്പ്
ക്ഷീരസംഘം : ബക്കളം
അളന്ന പാല്‍ (ലിറ്ററില്‍)    : 86377.100

വിഭാഗം                 : SC/ST
പേര് : കുമാരന്. എന്‍
വിലാസം : സൗപര്ണ്ണിക, കാക്കത്തുരുത്തി, നരാത്ത്
പി.ഒ
ബ്ലോക്ക് : കണ്ണൂര്
ക്ഷീരസംഘം : ചിറയ്ക്കല്
അളന്ന പാല്‍ (ലിറ്ററില്‍)    : 10392.100

കാസര്‌ഗോഡ് ജില്ല

വിഭാഗം                 : ജനറല്‍
പേര് : രവീന്ദ്രന് പി.റ്റി
വിലാസം : പാലേരി തായി വളപ്പില്
S/o മാത്രടല് കണ്ണന്,
പീലിക്കോട്,കൊടക്കാട്, കാസര്‌ഗോഡ്‌ബ്ലോക്ക് : നീലേശ്വരം
ക്ഷീരസംഘം : ഞങ്ങാടി
അളന്ന പാല്‍ (ലിറ്ററില്‍) : 86380.900

വിഭാഗം                 : വനിത
പേര് : മുംതാസ് അബ്ദുള്ള കുഞ്ഞി
വിലാസം : W/o റ്റി.എ. അബ്ദുള്ള കുഞ്ഞി,
അന്‌സാബ് വില്ല, തായത്ത് വളപ്പ്
ബ്ലോക്ക് : കാഞ്ഞങ്ങാട്
ക്ഷീരസംഘം : ഉദുമ
അളന്ന പാല്‍ (ലിറ്ററില്‍)    : 56058.400

വിഭാഗം                 : SC/ST
പേര് : ഒ.എം.രാമചന്ദ്രന്
വിലാസം : മൂലക്കല്,ചാമുണ്ടിക്കുന്ന് പി.ഒ,
കാസര്‌ഗോഡ് -671532
ബ്ലോക്ക് : പരപ്പ
ക്ഷീരസംഘം : ബളാംതോട്
അളന്ന പാല്‍ (ലിറ്ററില്‍)    : 14861.900

ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് 2023-24

കേരളത്തിലെ എറ്റവും മികച്ച ക്ഷീരസംഘങ്ങളെ ഓരോ വര്‍ഷവും തെരഞ്ഞെടുത്ത് ഡോ. വര്ഗ്ഗീസ് കുര്യന് അവാര്ഡ് നല്കി വരുന്നുണ്ട്. 2023-24 വര്‍ഷത്തെ ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ക്ഷീര സഹകരണ സംഘങ്ങള്‍.

അപ്‌കോസ് വിഭാഗത്തില്‍ മൈക്കാവ്  ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര് F 1778 (D) ആപ്‌കോസ് കോഴിക്കോട് ജില്ല, കൊടുവള്ളി ബ്ലോക്ക് (അവാര്‍ഡ് തുക –
1,00,000/- രൂപ)

നോണ്‍ അപ്‌കോസ് വിഭാഗത്തില്‍ ലക്ഷ്മി മില്‍ക്ക് പ്രൊഡ്യൂസേര്‌സ് സഹകരണ സംഘം ക്ലിപ്തം നമ്പര് ഐ 32 (D)
ഇടുക്കി ജില്ല,
ദേവികുളം , ബ്ലോക്ക് ( അവാര്‍ഡ് തുക –
1,00,000/- രൂപ)

മാധ്യമ അവാര്‍ഡ് 2023

ക്ഷീരമേഖലയുമായി  ബന്ധപ്പെട്ട്  2023  ജനുവരി  1 മുതല് 2023  ഡിസംബര്‍  31  വരെ  കാലയളവില്  വിവിധ അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച സൃഷ്ടികള്ക്ക് അവാര്‍ഡ് നല്കുന്നു.

1. മികച്ച  പത്ര റിപ്പോര്‍ട്ട്
മികച്ച പത്ര റിപ്പോര്‍ട്ട് ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയത് രണ്ട് റിപ്പോര്‍ട്ടുകള്‍ക്കാണ്
” ഡയറി ഫാം തുടങ്ങുന്നോ…? ഏംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സഹായിക്കും” എന്ന ശീര്‍ഷകത്തില്‍
ശ്രീ. പി. സുരേശന്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ദേശാഭിമാനി, കണ്ണൂര്‍
ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് അവാര്‍ഡിനു അര്‍ഹതനേടിയിരിക്കുന്നത്
ഡയറി ഫാമുകള്‍ തുടങ്ങുന്നതിനു ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളെകുറിച്ച് വളരെ വ്യക്തമായി വിവരിച്ച് തയ്യാറാക്കിയിരിക്കുന്ന പൊതുജനങ്ങള്‍ക്ക് എറെ പ്രയോജനപ്രദമായ ലേഖനമാണിത്.
‘ യോഗര്‍ട്ട് ഇനി വീട്ടില്‍” എന്ന ശീര്‍ഷകത്തില്‍
ശ്രീമതി. സി.എസ്.അനിത, അസി.ഡയറക്ടര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
മലയാള മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് അവാര്‍ഡിനു അര്‍ഹതനേടിയ രണ്ടാമത്തേത്
ഏറെ പോഷകഗുണമുള്ള യോഗര്‍ട്ട് എന്ന ക്ഷീരോല്പന്നം വീട്ടില്‍ നിര്‍മ്മിക്കുന്ന മാര്‍ഗ്ഗങ്ങളെകുറിച്ചു ലളിതമായി പ്രതിപാദിക്കുന്ന ലേഖനം വീട്ടമ്മമാര്‍ക്കും, ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്കും ഏറെ പ്രയോജനപ്രദമായ ഒന്നാണ്.
2. മികച്ച  പത്ര ഫീച്ചര്‍
”ധവള വിപ്ലവമല്ല, ക്ഷീരകര്‍ഷകര്‍ക്കിത് ജീവിത സമരം” എന്ന ശീര്‍ഷകത്തില്‍
ശ്രീ. നോബിള്‍ ജോസ്, സീനിയര്‍ സബ് എഡിറ്റര്‍, മാതൃഭൂമി
മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചറാണ് അവാര്‍ഡിനു അര്‍ഹതനേടിയത്
കാര്‍ഷിക മേഖല തകര്‍ച്ച നേരിടുമ്പോഴും സാധാരക്കാരനു അല്പമെങ്കിലും ആശ്വാസമാകുന്ന ക്ഷീരമേഖല, പശുക്കളുടെ വര്‍ദ്ധിച്ച വില, പരിപാലനച്ചെലവിലുണ്ടാകുന്ന വര്‍ദ്ധനവ്, വന്യമൃഗങ്ങളുടെ ഉപദ്രവം തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ട് നട്ടം തിരിയുന്നതുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ ഫീച്ചറാണിത്.
3. മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍)
”പാലുല്പാദനം ആഘോഷമാക്കിയ പാലക്കാട്ടെ മുതലമട ഗ്രാമം” എന്ന ശീര്‍ഷകത്തില്‍
ശ്രീ. അനില്‍ വള്ളിക്കാട്, ചൈത്രം,രാമനാഥപുരം റോഡ്, പാലക്കാട്
മൂന്നാംവഴി മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് അവാര്‍ഡിനര്‍ഹമായിരിക്കുന്നത്.
അര നൂറ്റാണ്ടിലേറെയായി പാലുല്പാദനത്തില്‍ പെരുമ പുലര്‍ത്തുന്നതും, ഡോ. വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് ജേതാക്കളുമായ മുതലമട (കിഴക്ക്) ക്ഷീരവ്യവസായ സഹകരണസംഘത്തെകുറിച്ചും അവിടുത്തെ ക്ഷീരകര്‍ഷകരെ കുറിച്ചും തയ്യാറാക്കിയിരിക്കുന്ന ലേഖനം.
4. മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍

ശ്രീ. ശ്രീകാന്ത്.കെ, അനിത നിവാസ്, നല്ലൂര്‍നാട് പി.ഒ, മാനന്തവാടി

പശുവളര്‍ത്തലിലൂടെ അതിജീവനത്തിന്റെ വിജയഗാഥ രചിച്ച കാഴ്ചപരിമിതരായ ചാത്തുവേട്ടന്റെയും, ശാന്തചേച്ചിയുടേയും ജീവിതാനുഭവങ്ങള്‍ ഉള്‍പ്പെടുത്തി റോഡിയോ മാറ്റൊലിയുടെ ക്ഷീരഗ്രാമം എന്ന പരിപാടിയില്‍ സംപ്രേഷണം ചെയ്ത ശ്രവ്യമാധ്യമ ഫീച്ചറാണ് അവാര്‍ഡിനര്‍ഹമായത്

5. മികച്ച  ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്

ശ്രീ. ബി.എല്‍.അരുണ്‍, കറസ്‌പോണ്ടന്റ്, മനോരമ ന്യൂസ്, പാലക്കാട്

ക്യാന്‍സര്‍ രോഗബാധ തളര്‍ത്തിയിട്ടും പാലക്കാട് കാവില്‍പ്പാട് സ്വദേശിയായ ഓമനയെന്ന വീട്ടമ്മ പശുവളര്‍ത്തലിലൂടെ ജീവിതം തിരിച്ചുപിടിച്ച അനുഭവം റിപ്പോര്‍ട്ടായി മനോരമ ന്യൂസ് സംപ്രേഷണം ചെയ്തതാണ് അവാര്‍ഡിനര്‍ഹമായിരിക്കുന്നത്.

6. മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍

”പാല്‍ വഴിയിലൂടെ പറുദീസയിലെത്തിയ വിധു രാജീവ്” എന്ന ശീര്‍ഷകത്തില്‍
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ സംപ്രേക്ഷണം ചെയ്ത ഫീച്ചറാണ് അവാര്‍ഡിനര്‍ഹമായത്.
കോവിഡ് കാലത്ത് പ്രവാസിയായ വീട്ടമ്മയെ ക്ഷീര സംരംഭകയാക്കിയ ക്ഷീരവികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍  അടങ്ങിയതാണ് ഫീച്ചര്‍

7. മികച്ച ദൃശ്യമാധ്യമ ഡോക്യൂമെന്ററി/ മാഗസിന്‍ പ്രോഗ്രാം

ശ്രീ. അരുണ്‍കുമാര്‍, ആശാരി കുടിയില്‍, കുമ്പളക്കാട് പി .ഒ, പറളിക്കുന്ന്, വയനാട്
ക്ഷീരോല്‍പാദനത്തില്‍ റെക്കോര്‍ഡ് വിജയം കൊയ്ത വയനാട് പുല്‍പ്പള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ കിടാരി പാര്‍ക്കിനെകുറിച്ച് 2023 ജൂണ്‍ 25 നു വയനാട് വിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയാണ് അവാര്‍ഡിനര്‍ഹമായത്.

8. മികച്ച ഫോട്ടോഗ്രാഫ്
”പാടവരമ്പില്‍ പശുവിനെ പുല്ലു തീറ്റിക്കുന്ന കര്‍ഷകന്റെ ചിത്രം” പകര്‍ത്തിയ മലയാള മനോരമ ഫേട്ടോഗ്രാഫര്‍ ശ്രീ. സിബു. കെ.ബി യാണ് മികച്ച ഫോട്ടോഗ്രാഫ് അവാര്‍ഡിനര്‍ഹനായിരിക്കുന്നത്.

ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍

1. മികച്ച ഫീച്ചര്‍-ദിനപത്രം, ആനുകാലികം

”ശൈലേടത്തിയുടെ പരിഭവങ്ങള്‍” എന്ന ശീര്‍ഷകത്തില്‍
ശ്രീ. ഷാജു ചന്ദ്രന്‍ ആര്‍.എല്‍, സീനിയര്‍ ക്ഷീരവികസന ഓഫീസര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്

കൃഷി ജാഗരണ്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് അവാര്‍ഡിനര്‍ഹമായരിക്കുന്നത്.
വിവിധ കന്നുകാലി ജനുസ്സുകളെകുറിച്ചും, ഫാം മാനേജ്‌മെന്റ് രീതികളെകുറിച്ചും സാധാരണക്കാരന്റെ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ലേഖനം. സാധാരണക്കാരായ ക്ഷീരകര്‍ഷകര്‍ക്കു എളുപ്പം മനസ്സിലാകുന്ന രചനാ ശൈലിയാണ് ഈ ലേഖനത്തിന്റെ പ്രത്യേകത.
2. മികച്ച ഫോട്ടോഗ്രാഫ്

”ക്ഷീരസാഗരത്തിന്റെ സ്‌നേഹ ധവളിമ” എന്ന ശീര്‍ഷകത്തില്‍
ശ്രീ. സമ്പത്ത് രാജ്, ഓഫീസ് അറ്റന്‍ഡന്റ്, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്
പകര്‍ത്തിയ ചിത്രമാണ് മികച്ച ഫോട്ടാഗ്രാഫ് അവാര്‍ഡിനര്‍ഹമായിരിക്കുന്നത്

ക്ഷീര മേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വകയിരുത്തിയ തൃതല പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകള്‍

ഗ്രാമപഞ്ചായത്ത്:
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്- വയനാട് ജില്ല-54,15,472 രൂപ
ബ്ലോക്ക് പഞ്ചായത്ത്:
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്-
തിരുവനന്തപുരം ജില്ല-1,24,60,500 രൂപ
ജില്ലാ പഞ്ചായത്ത്:
കോഴിക്കോട് ജില്ലാ പഞ്ചായത്ത്- 3,05,00,000 രൂപ
കോര്‍പ്പറേഷന്‍:
തിരുവനന്തപുരം കോര്‍പ്പറേഷന്‍- 1,03,00,000 രൂപ
മുനിസിപ്പാലിറ്റി:
പന്തളം മുനിസിപ്പാലിറ്റി- പത്തനംതിട്ട ജില്ല-48,81,094 രൂപ

Leave a Reply

Your email address will not be published.

Latest News
error: Content is protected !!