നഗരത്തിലെത്തുന്നവര്‍ക്ക് ആശ്വാസമായി കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സൗജന്യ സംഭാരം

moonamvazhi

വേനല്‍ചൂടില്‍ നഗരത്തില്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ സൗജന്യ സംഭാരം. റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ സിറ്റി ബാങ്കിന്റെ ശാഖയ്ക്ക് അടുത്താണ് സംഭാരം വിതരണം ചെയ്യുന്നത്. ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമാ മനോജ് ഉദ്ഘാടനം ചെയ്തു. ദിവസവും മില്‍മയുടെ 5000 പാക്കറ്റ് സംഭാരം വീതമാണ് നല്‍കുന്നത്.

യാത്രക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും ഏറെ ആശ്വാസമാണ് ഈ സൗജന്യ സംഭാരം വിതരണം. കഴിഞ്ഞ 15 വര്‍ഷമായി ബാങ്ക് ഈ സേവനം നടത്തിവരുന്നുണ്ട്.

ചൂട് കടുത്ത് വരുന്ന സാഹചര്യത്തില്‍ നഗരത്തിലെത്തുന്നവര്‍ക്ക് ബാങ്കിന്റെ ഈ സേവനം ഏറെ ആശ്വാസകരമാണ്. വേനല്‍ അവസാനം വരെ സംഭാര വിതരണം തുടരും – ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമാ മനോജ്.

ബാങ്ക് ഡയരക്ടര്‍മാരായ അഡ്വ.ടി.എം.വേലായുധന്‍, എ.ശ്രീനിവാസന്‍, പി.എ.ജയപ്രകാശ്, അഡ്വ.എ.ശിവദാസ്, എ. അബ്ദുള്‍ അസീസ്, കെ.ടി.ബീരാന്‍കോയ, ഷിംന.പി.എസ്, ജനറല്‍മാനേജര്‍ സാജു ജെയിംസ്, അസി.ജനറല്‍ മാനേജര്‍ രാഗേഷ്.കെ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.