38 സംഘത്തില്‍ ലിക്വിഡേറ്റര്‍മാരായി
പ്രവര്‍ത്തനം നിലച്ച 38 സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. ഒരു സംഘത്തില്‍ ക്ലെയിം നോട്ടീസ് ആയി.കെ 1023-ാം നമ്പര്‍ നീണ്ടൂര്‍ അര്‍ബന്‍ സഹകരണസംഘത്തിലാണു ക്ലെയിംനോട്ടീസ് ആയിട്ടുള്ളത.് ഈ സംഘത്തില്‍നിന്ന് ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്നും സംഘത്തില്‍ പണമടക്കാനുള്ളവര്‍ ഒരുമാസത്തിനകം അടക്കണമെന്നും സംഘത്തിന്റെ ആസ്‌തി മറ്റാരും കൈകാര്യം ചെയ്യരുതെന്നും ആരുടെയെങ്കിലും സംഘംആസ്‌തിയുണ്ടെങ്കില്‍ തന്നെ ഏല്‍പിക്കണമെന്നും ലിക്വിഡേറ്ററായ ഏറ്റുമാനൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മെയ് പന്ത്രണ്ടിലെ ഗസറ്റില്‍ അറിയിച്ചിട്ടുണ്ട്.

ലിക്വിഡേറ്റര്‍മാരെ നിയമിച്ചിട്ടുള്ള സംഘങ്ങളുടെ പട്ടിക ചുവടെ: (1) പന്തളം എംഎസ്‌എം ആന്റ് എന്‍എസ്‌എസ മെഡിക്കല്‍ മിഷന്‍ എംപ്ലോയീസ് സഹകരണസംഘം (ക്ലിപ്‌തം) 504, (2) അടൂര്‍ സെന്റ് സിറില്‍സ് കോളേജ് എംപ്ലോയീസ് സഹകരണസംഘം (ക്ലിപ്‌തം) പി റ്റി 215, (3) ഐ 417-ാം നമ്പര്‍ ഉപ്പുതോട് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘം, (4) ഐ 365-ാം നമ്പര്‍ സ്വരാജ് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘം, (5) ഐ 212-ാംനമ്പര്‍ കട്ടപ്പന വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് മാര്‍ക്കറ്റിങ് സഹകരണസംഘം (6) ഐ 248 നമ്പര്‍ രാജാക്കാട് ഹൗസിങ് സഹകരണസംഘം, (7) ഐ 350-ാംനമ്പര്‍ പാറത്തോട് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘം, (8)ഐ 464-ാം നമ്പര്‍ നെടുങ്കണ്ടം എംഇഎസ് കോളേജ് എംപ്ലോയീസ് സഹകരണസംഘം, (8)ഐ 266-ാം നമ്പര്‍ ദേവികുളം ബ്ലോക്ക് വനിതാസഹകരണസംഘം, (9) ഐ 308-ാംനമ്പര്‍ ബൈസണ്‍വാലി വനിതാസഹകരണസംഘം, (10) കെ 190-ാം നമ്പര്‍ വണ്ടന്‍മേട് സ്‌പൈസസ് മാര്‍ക്കറ്റിങ് സഹകരണസംഘം, (11) ഐ 354-ാം നമ്പര്‍ ബൈസണ്‍വാലി ജനറല്‍മാര്‍ക്കറ്റിങ് സഹകരണസംഘം, (12) ഐ 216-ാംനമ്പര്‍ നെടുങ്കണ്ടം ബ്ലോക്ക് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം, (13) ഐ 116-ാം നമ്പര്‍ ഇടുക്കി ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണസംഘം, (14) ഐ 166-ാം നമ്പര്‍ തങ്കമണി പട്ടികജാതി സര്‍വീസ് സഹകരണസംഘം, (15) ഐ 598-ാം നമ്പര്‍ കുമളി റൂറല്‍ സഹകരണസംഘം, (16) ഐ 125-ാം നമ്പര്‍ പീരുമേട് കാര്‍ഡമം പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘം, (17) ഐ 381-ാം നമ്പര്‍ കുഞ്ചിത്തണ്ണി ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘം, (18) ഐ 135-ാം നമ്പര്‍ മാങ്കുളം ജോയിന്റ് ഫാമിങ് സഹകരണസംഘം, (19) ഐ 361-ാം നമ്പര്‍ അടിമാലി ടൂറിസം സഹകരണസംഘം, (20) കെ 394-ാം നമ്പര്‍ ശാന്തന്‍പാറ കാര്‍ഡമം മാര്‍ക്കറ്റിങ് സഹകരണസംഘം, (21) കെ 413-ാംനമ്പര്‍ വലിയതോവാള സഹകരണആശുപത്രിസംഘം, (22) ഐ 169-ാം നമ്പര്‍ മലനാട് എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് സഹകരണസംഘം, (23) ഐ 100-ാം നമ്പര്‍ ഉടുമ്പന്‍ചോല താലൂക്ക് ഗിരിജന്‍ സര്‍വീസ് സഹകരണസംഘം, (24) ഐ 158-ാംനമ്പര്‍ ഉടുമ്പന്‍ചോല താലൂക്ക് വനിതാവിവിധോദ്ദേശ്യസഹകരണസംഘം, (25) ഐ 291-ാം നമ്പര്‍ രാജാക്കാട് പട്ടികജാതി സര്‍വീസ് സഹകരണസംഘം, (26) ഐ 426-ാം നമ്പര്‍ ഉടുമ്പന്‍ചോല താലൂക്ക് റെഡിമെയ്‌ഡ് ആന്റ് ടെക്‌സ്‌റ്റയില്‍സ് മാര്‍ക്കറ്റിങ് സഹകരണസംഘം, (27) ഐ 418-ാം നമ്പര്‍ കൊന്നത്തടി ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘം, (28) കെ 64-ാംനമ്പര്‍ കട്ടപ്പന ഹരിജന്‍ സര്‍വീസ് സഹകരണസംഘം, (29) ഐ 395-ാം നമ്പര്‍ മുരിക്കാശ്ശേരി ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘം, (30) ഐ 416-ാം നമ്പര്‍ ഹൈറേഞ്ച് കോഫി ഗ്രോവേഴ്‌സ് ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘം, (31) ഐ 493-ാം നമ്പര്‍ തൊടുപുഴ താലൂക്ക് ലൈറ്റ് വെഹിക്കിള്‍ ഓണേഴ്‌സ് സഹകരണസംഘം, (32) കെ 173-ാം നമ്പര്‍ കല്ലാര്‍ കാര്‍ഡമം പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘം, (33) ഐ 363-ാം നമ്പര്‍ അയ്യപ്പന്‍കോവില്‍ വനിതാസഹകരണസംഘം, (34) ഐ 552-ാം നമ്പര്‍ അടിമാലി ബ്ലോക്ക് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം, (35) ഐ 184-ാം നമ്പര്‍ തൊടുപുഴ പട്ടികജാതി സഹകരണസംഘം, (36) ഐ 116-ാം നമ്പര്‍ ഇടുക്കി ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണസംഘം, (37) പോരൂര്‍ കോഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സൊസൈറ്റി ക്ലിപ്‌തം നമ്പര്‍ 490, (38) നിലമ്പൂര്‍ താലൂക്ക് പെതുവിതരണകേന്ദ്രഉടമകളുടെ സഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എം 874.

