പള്ളുരുത്തി മണ്ഡലം ബാങ്ക് ചികിത്സാസഹായം നല്‍കി

moonamvazhi

എറണാകുളം ജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് ഗുരുതരരോഗങ്ങള്‍ ബാധിച്ച അംഗങ്ങള്‍ക്കു ചികിത്സാസഹായം വിതരണം ചെയ്തു. സഹകരണവകുപ്പിന്റെ അംഗസമാശ്വാസനിധിയില്‍നിന്നുള്ളതാണിത്. 19 ലക്ഷം രൂപയാണ് അനുവദിച്ചത്.

വിതരണത്തിനായി ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് കെ.ജെ. മാക്‌സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ അധ്യക്ഷനായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് കെ. സുരേഷ്, സെക്രട്ടറി കെ.എം. നജ്മ, ബേസില്‍ മൈലന്തറ, കെ.പി. സോമന്‍, കെ.ജെ. ബേസില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News