ശ്രീകാദി അര്‍ബന്‍ സഹകരണബാങ്കില്‍ 27 ഒഴിവുകള്‍

Moonamvazhi
ഗുജറാത്തിലെ അര്‍ബന്‍ സഹകരണബാങ്കായ ശ്രീകാദി നാഗരിക്‌ സഹകാരിബാങ്കില്‍ചീഫ്‌ മാനേജര്‍ (ആസൂത്രണവും വികസനവും), ഇന്റേണല്‍ ഓഡിറ്റ്‌ മേധാവി, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌/ മാനേജര്‍ (ക്രെഡിറ്റ്‌ അപ്രൈസല്‍), മാനേജര്‍ (എച്ച.ആര്‍), ശാഖാമാനേജര്‍, ഇന്റേണല്‍ ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍, ഓഫീസര്‍ (വിവരസാങ്കേതികവിദ്യ), ഓഫീസര്‍ (നിയമം), ക്ലര്‍ക്ക്‌ (ഓഫീസ്‌ അസിസ്‌റ്റന്റ്‌) തസ്‌തികകളിലായി 27 ഒഴിവുകളുണ്ട്‌. ക്ലര്‍ക്ക്‌ തസ്‌തികയില്‍ പതിനഞ്ചും, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, ശാഖാമാനേജര്‍, ഓഫീസര്‍ (വിവരസാങ്കേതികവിദ്യ), ഓഫീസര്‍ (നിയമം) തസ്‌തികകളില്‍ രണ്ടുവീതവും മറ്റുതസ്‌തികകളില്‍ ഓരോ ഒഴിവുമാണുള്ളത്‌.
ചീഫ്‌ മാനേജര്‍ (പ്ലാനിങ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ വേണ്ട അഭികാമ്യ വിദ്യാഭ്യാസയോഗ്യത കോമേഴ്‌സില്‍ ബിരുദാനന്തരബിരുദമോ സി.എ.ഐ.ഐ.ബി.യോ ആണ്‌. പ്രായപരിധി 45 വയസ്സ്‌. സീനിയര്‍ മാനേജ്‌മെന്റ്‌തലത്തില്‍ പത്തുവര്‍ഷം ബാങ്കിങ്‌ പരിചയം ഉണ്ടായിരിക്കണം.
ഹെഡ്‌ ഓഫ്‌ ഇന്റേണല്‍ അക്കൗണ്ട്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസയോഗ്യത എംകോം, അല്ലെങ്കില്‍ എംസിഎ, അല്ലെങ്കില്‍ ബിഇ(ഐറ്റി), അല്ലെങ്കില്‍ എംബിഎ ആണ്‌. ജെ.എ.ഐ.ഐ.ബി, സി.എ.ഐ.ഐ.ബി., സി.എ. തുടങ്ങിയവയുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി അമ്പതുവയസ്സ്‌. ഇന്റേണല്‍ ഇന്‍സ്‌പെക്ഷനുമായും ഓഡിറ്റുമായി ബന്ധപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്‌തു ബാങ്ക്‌ മേധാവിയെന്ന നിലയില്‍ ഏഴുകൊല്ലം പ്രവൃത്തിപരിചയം വേണം.
ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌/ മാനേജര്‍ (ക്രെഡിറ്റ്‌) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട അഭികാമ്യവിദ്യാഭ്യാസയോഗ്യത സിഎയോ സി.എ.ഐ.ഐ.ബി.യോ കോമേഴ്‌സില്‍ ബിരുദാനന്തരബിരുദമോ ഉണ്ടായിരിക്കണമെന്നതാണ്‌. ദേശസാല്‍കൃതബാങ്കിലോ സ്വകാര്യബാങ്കിലോ വായ്‌പാവിഭാഗത്തില്‍ ഏഴുകൊല്ലം ബാങ്കിങ്‌ പരിചയം വേണം.
മാനേജര്‍ (എച്ച്‌ആര്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത എംഎസ്‌ഡബ്ലിയുവോ, എംബിഎയോ, എച്ച്‌ആര്‍ ഡിപ്ലോമയോ ആണ്‌. പ്രായപരിധി നാല്‍പതുവയസ്സ്‌. ബാങ്കിങ്‌ മേഖലയില്‍ ഏഴുകൊല്ലം എച്ച്‌ആര്‍പരിചയം വേണം.
ബ്രാഞ്ച്‌ മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത എംബിഎയോ കോമേഴ്‌സില്‍ ബിരുദാനന്തരബിരുദമോ ആണ്‌. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌. ദേശസാല്‍കൃതബാങ്കിലോ സ്വകാര്യബാങ്കിലോ സഹകരണബാങ്കിലോ ശാഖാമാനേജരായി അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. സി.എ.ഐ.ഐബി.യോ തുല്യയോഗ്യതകളോ ഉള്ളവര്‍ക്കു മുന്‍ഗണന. നേതൃപാടവവും വിപണന, വിവരസാങ്കേതികവിദ്യ വൈദഗ്‌ധ്യങ്ങളും ഉണ്ടായിരിക്കണം.
ഇന്റേണല്‍ ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത എംകോം, അല്ലെങ്കില്‍ എംസിഎ, അല്ലെങ്കില്‍ ബിഇ (ഐറ്റി), എംബിഎ (ഫിനാന്‍സ്‌) ആണ്‌. ജെ.എ.ഐ.ഐബി.യോ സി.എ.യോ ഉള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി നാല്‍പത്തഞ്ചുവയസ്സ്‌. ഇന്റേണല്‍ ഇന്‍സ്‌പെക്ഷനുമായോ ഓഡിറ്റുമായോ ബന്ധപ്പെട്ട ജോലികള്‍ ചെയ്‌ത്‌ അഞ്ചുവര്‍ഷം ബാങ്കില്‍ ഓഫീസറായി പ്രവൃത്തിപരിചയം വേണം.ഓഫീസര്‍ (ഐ.റ്റി) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത ഐ.റ്റി.യിലോ കമ്പ്യൂട്ടര്‍സയന്‍സിലോ ബിരുദാനന്തരബിരുദം ആണ്‌. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌. ബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ ഐ.റ്റി.വിഭാഗത്തില്‍ അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം.
ഓഫീസര്‍ (ലോ) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത എല്‍എല്‍ബിയോ എല്‍എല്‍എമ്മോ ആണ്‌. പ്രായപരിധി നാല്‍പതുവയസ്സ്‌. ബാങ്കിങ്‌ വ്യവസായത്തിന്റെ നിയമവിഭാഗത്തില്‍ അഞ്ചുകൊല്ലം പ്രവൃത്തിപരിചയം അഭികാമ്യം.ക്ലര്‍ക്ക്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ വേണ്ട വി്‌ദ്യാഭ്യാസയോഗ്യത കോമേഴ്‌സ്‌ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ്‌. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌. ബാങ്കിങ്‌ പരിചയമുള്ളവര്‍ക്കു മുന്‍ഗണന. പുതുതായി യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. കൂടുതല്‍ വിവരങ്ങള്‍ https://kadi.bank.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
മെഹ്‌സാന, അഹമ്മദാബാദ്‌, ഗാന്ധിനഗര്‍ ജില്ലകളിലായി പതിനെട്ടു ശാഖയുള്ള ബാങ്കിന്‌ 3050 കോടിയുടെ ബിസിനസ്‌ ഉണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 1098 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!