മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഓംബുഡ്‌സ്മാന്‍ നിയമനത്തിന് മാര്‍ഗരേഖയായി; ഒന്നിലേറെ നിയമനം

moonamvazhi

രാജ്യത്തെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളിലെ പരാതികള്‍ പരിശോധിക്കുന്നത് പ്രത്യേക ഓംബുഡ്‌സ്മാനെ നിയമിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസഹകരണ മന്ത്രാലയം പൂര്‍ത്തിയാക്കി. സംഘങ്ങളുടെ എണ്ണവും രാജ്യത്താകെയുള്ള സംഘങ്ങളുടെ പരാതി പരിശോധിക്കേണ്ടതും കണക്കിലെടുത്ത് ഒന്നിലേറെ ഓംബുഡ്‌സ്മാന്‍മാരെ നിയമിക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള അപേക്ഷ സ്വീകരിച്ചുകഴിഞ്ഞു. മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയപ്പോഴാണ് ഓംബുഡ്‌സ്മാനെ നിയമിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.

സഹകരണ-നിയമ മേഖലയില്‍ പത്തുവര്‍ഷത്തില്‍ അധികം പ്രവര്‍ത്തന പരിചയമുള്ളവരെയാണ് ഓംബുഡ്‌സ്മാനായി നിയമിക്കുന്നത്. കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, ബാങ്കിങ്, അക്കൗണ്ടന്‍സി, നിയമം, പൊതുഭരണം എന്നിമേഖലയിലെ അക്കാദമിക് യോഗ്യതയാണ് പരിഗണിക്കുക. ജില്ലാ ജഡ്ജി റാങ്കില്‍ കുറയാത്ത തസ്തികയില്‍ പ്രവര്‍ത്തിച്ച വിരമിച്ചവരും ഓംബുഡ്‌സ്മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

123100-215900 ആണ് ശമ്പളഘടന. ഇതിനുപുറമെ ഡി.എ.യും മറ്റ് അലവന്‍സുകളും ലഭിക്കും. നിയമിക്കപ്പെടുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിലെ ഏത് അംഗത്തിന് ഓംബുഡ്‌സ്മാന് പരാതി നല്‍കാം. കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസ് പൂര്‍ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ചിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുമായുള്ള എല്ലാ കമ്മ്യൂണിക്കേഷനുകളും നടക്കുന്നത് ഓണ്‍ലൈന്‍ രീതിയിലാണ്. ഇതിലൂടെ കേന്ദ്ര സഹകരണ രജിസ്ട്രാര്‍ക്കും പരാതി സമര്‍പ്പിക്കാന്‍ അവരസമുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ ഓംബുഡ്‌സ്മാന് കൈമാറേണ്ടവ രജിസ്ട്രാര്‍ അദ്ദേഹത്തിന് കൈമാറും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!