കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ സമ്മേളനം നടത്തി

moonamvazhi

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആക്കി നാട്ട് രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ പി.കെ.വിനയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഇ.ഡി സാബു സംഘടന സന്ദേശം നടത്തി. ജില്ലാ സെക്രട്ടറി റെജി.പി.സാം സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറിമാര്‍ ടി.ഡി. ഉണ്ണികൃഷ്ണന്‍ വി.ജെ.റെജി, മണിലാല്‍, അര്‍ച്ചന, രാജു.എം.പി,സതീഷ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ജില്ലാ പ്രസിഡന്റായി ആക്കിനാട്ട് രാജീവിനെയും, സെക്രട്ടറിയായി റജി.പി. സാമിനേയും തെരഞ്ഞെടുത്തു.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!