സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സഹകാരികള്‍ കൂട്ട ധര്‍ണ്ണ നടത്തി

moonamvazhi

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങള്‍ക്കും, മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിക്കും എതിരെ സംസ്ഥാന സഹകരണ യൂണിയന്റെ ആഹ്വാന പ്രകാരം പത്തനാപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ സഹകാരികളുടെ കൂട്ട ധര്‍ണ നടത്തി. കേരള ബാങ്ക് ഭരണസമിതി അംഗം അഡ്വ. ജി. ലാലു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ എന്‍. രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭരണസമിതി അംഗം പി.അനില്‍കുമാര്‍ സ്വാഗതം
പറഞ്ഞു. വിവിധ ബാങ്ക് പ്രസിഡന്റ്‌റുമാരായ എം.എ.മുഹമ്മദ്, ജി.തുളസീധരന്‍നായര്‍,അഡ്വ. പി.ബി. അനില്‍മോന്‍,കെ. ഭാസ്‌കരപിള്ള കെ.ബി.സജീവ്, അഡ്വ. എസ്.സൂരജ്.അഡ്വ. എസ്. ശ്രീധരന്‍, ഭരണസമിതിഅംഗം ഷിബു. എം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!