വടക്കേക്കര സഹകരണബാങ്കിൽ കെയർ ഹോം പദ്ധതി പ്രകാരം വീട് നൽകി.

adminmoonam

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക്, സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം പണികഴിപ്പിച്ച 12 – മത് വീടിന്റെ താക്കോൽ ദാനം നടത്തി. നീണ്ടൂർ നികത്തിൽ രാജമ്മ കാർത്തികേയന്റെ വീടിന്റെ താക്കോൽ ദാനമാണ് പറവൂർ സർക്കിൾ സഹകരണ യൂണിയൻ മെമ്പർ കെ.ബി.അറുമുഖൻ നിർവ്വഹിച്ചത് . ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പറവൂർ അസി.രജിസ്ട്രാർ വി.ബി.ദേവരാജൻ മുഖ്യാതിഥി ആയിരുന്നു. ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി കെ.എസ്. ജയ്സി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.