കതിരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റിന് രാഷ്ട്രീയ നിര്‍മ്മല്‍ രത്‌ന അവാര്‍ഡ്

moonamvazhi

കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന് രാഷ്ട്രീയ നിര്‍മ്മല്‍ രത്‌ന അവാര്‍ഡ്. കഴിഞ്ഞ നാലു വര്‍ഷത്തെ ബാങ്കിന്റെ പ്രവര്‍ത്തന പുരോഗതിയും സാമൂഹിക സാമ്പത്തിക രംഗത്ത് നൂതന പദ്ധതികള്‍ നടപ്പാക്കിയതും പരിഗണിച്ചാണ് അവാര്‍ഡ്. ഡല്‍ഹിയില്‍ വെച്ച് നടന്ന എക്കണോമിക്‌സ് & സോഷ്യല്‍ ഡെവലപ്പ്‌മെന്റിന്റെ ദേശീയ സെമിനാറില്‍ പത്മശ്രീ ഡോ. ജിതേന്ദ്ര സിംഗ് ഷണ്ഡിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഒരു ധനകാര്യ സ്ഥാപനം എന്ന നിലയില്‍ സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന നൂതന പദ്ധതികള്‍ നടപ്പിലാക്കി. നെല്ല്, പച്ചക്കറി, പയര്‍, വാഴ എന്നിവ ബാങ്ക് നേതൃത്വത്തില്‍ കൃഷി ചെയ്ത് കതിരൂര്‍, എരുവട്ടി, എരഞ്ഞോളി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കുന്നതില്‍ മുന്നിട്ടു പ്രവര്‍ത്തിച്ചു. കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ രംഗത്ത് മെഡിക്കല്‍ സ്റ്റോര്‍, മെഡിക്കല്‍ ലാബ് & ക്ലിനിക്ക്, കിടപ്പ് രോഗികള്‍ക്കവാശ്യമായ ഉപകരണങ്ങളുടെ സൗജന്യ വിതരണം, ജിം & ഫിറ്റ്‌നസ്സ് സെന്റര്‍, ക്രിക്കറ്റ് ഫുട്ബാള്‍ ടറഫ്, ഫുട്ബാള്‍ ക്ലബ്ബ്, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനം എന്നിവ വിജയകരമായി നടപ്പിലാക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചതാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക : MVR Scheme