കേരളാ കോ-കോപ്പറേറ്റീവ് വർക്കേഴ്സ്‌ ഫെഡറേഷൻ കേരളാ ബാങ്ക്‌ ഹെഡ്‌ ഓഫീസിനു മുന്നിൽ സമരം നടത്തി

Deepthi Vipin lal

കേരളാബാങ്ക്‌ നിയമനങ്ങളിൽ പ്രാഥമിക സഹകരണ സംഘം ജീവനക്കാർക്ക്‌ അമ്പത്‌ ശതമാനം ഉറപ്പ്‌ വരുത്തുക, മുഴുവൻ സഹകരണ സംഘം ജീവനക്കാരെയും സംവരണത്തിൽ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ കേരളാ കോ-കോപ്പറേറ്റീവ് വർക്കേഴ്സ്‌ ഫെഡറേഷൻ( HMS) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ ബാങ്ക്‌ ഹെഡ്‌ ഓഫീസിനു മുന്നിൽ നടത്തിയ സമരം സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി എം പി സംസ്ഥാന അസി: സെക്രട്ട്രറി എം പി സാജു, ചാലിൽ മൊയ്തീൻ കോയ, കഞ്ചന മാചേരി, എം ആർ മനോജ്‌, പി ജി മധു, പേയാട്ജോതി, തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ട്രറി എൻ സി സുമോദ്‌ സ്വാഗതവും തിരുവനന്തപുരം ജില്ലാ സെക്രട്ട്രറി പി രജീഷ്‌ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!