ഒരു സംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
ലിക്വിഡേഷന്‍ പൂര്‍ത്തിയായ ഒരു സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ലിക്വിഡേഷനിലുള്ള മൂന്നുസംഘങ്ങളില്‍ ക്ലെയിം നോട്ടീസ് ആയിട്ടുണ്ട്.ആലപ്പുഴജില്ലയിലെ വട്ടക്കേരിഭാഗം സംയോജിതകയര്‍വ്യവസായസഹകരണസംഘ (ക്ലിപ്‌തം നമ്പര്‍ 1159) ത്തില്‍നിന്ന് ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ അറുപതുദിവസത്തിനകം അറിയിക്കണമെന്നു ആലപ്പുഴ കയര്‍ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഘത്തില്‍ പണമടക്കാനുള്ളവര്‍ ഒരുമാസത്തിനകം അടക്കണം. സംഘത്തിന്റെ ആസ്‌തി മറ്റാരും കൈകാര്യം ചെയ്യരുത്. സംഘത്തിന്റെ ആസ്‌തി കൈയിലുള്ളവര്‍ ഉടന്‍ തനിക്കു കൈമാറണമെന്നും ലിക്വിഡേറ്റര്‍ അറിയിച്ചു.

ആലപ്പുഴജില്ലയിലെ പള്ളിയറക്കാവ് സര്‍വീസ് സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ എ 929) ആസ്‌തിബാധ്യതകളെക്കുറിച്ച് അവകാശമോ ആക്ഷേപമോ ഉള്ളവരും ആസ്‌തികളോ ബാധ്യതകളോ ഉള്ളവരും രണ്ടുമാസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ കുട്ടനാട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ എടത്വായൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ മുല്ലമാട് കോള്‍ കള്‍ടിവേഷന്‍ സഹകരണസംഘത്തില്‍നിന്ന് (ക്ലിപ്‌തം നമ്പര്‍ എം 27) ആര്‍ക്കെങ്കിലും പണം കിട്ടാനുള്ളവര്‍ അറുപതുദിവസത്തിനകം നേരിട്ടോ ഏജന്റുവഴിയോ അറിയിക്കണമെന്നു ലിക്വിഡേറ്ററായി പൊന്നാനി സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ അണ്ടത്തോട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പത്തനംതിട്ടജില്ലയിലെ മൈലപ്ര ക്ഷീരോല്‍പാദകസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ പി.റ്റി. 41 ഡി ആപ്‌കോസ്) രജിസ്‌ട്രേഷന്‍ റദ്ദാക്കി. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്.

