മില്‍മ കൊല്ലം ഡയറിയില്‍ 4 ഒഴിവുകള്‍

Moonamvazhi

തിരുവനന്തപുരം മേഖലാസഹകരണക്ഷീരോല്‍പാദകയൂണിയന്റെ (മില്‍മ) കൊല്ലം തേവള്ളിയിലുള്ള ഡയറിയില്‍ ജൂനിയര്‍ അസിസ്റ്റന്റിന്റെ ഒന്നും മാര്‍ക്കറ്റിങ്‌ ഓര്‍ഗനൈസറുടെ മൂന്നും ഒഴിവുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം. ഒന്നാംക്ലാസ്‌ ബികോം ബിരുദവും മികച്ച സ്ഥാപനത്തില്‍ അക്കൗണ്ടിങ്‌/ക്ലരിക്കല്‍ ജോലികളില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക്‌ ജൂനിയര്‍ അസിസ്റ്റന്റ്‌ തസ്‌തികയിലേക്കുള്ള വാക്ക്‌-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ശമ്പളം 23000 രൂപ. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മാര്‍ക്കറ്റിങ്‌ സ്‌പെഷ്യലൈസേഷനോടെ എംബിഎയും ഡയറി/ഭക്ഷ്യ/എഫ്‌എംസിജി ഉല്‍പന്നങ്ങളുടെ വിപണനത്തില്‍ മികച്ച സ്ഥാപനത്തില്‍ രണ്ടുകൊല്ലമെങ്കിലും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക്‌ മാര്‍ക്കറ്റിങ്‌ ഓര്‍ഗനൈസര്‍തസ്‌തികയിലേക്കുള്ള വാക്ക്‌-ഇന്‍-അഭിമുഖത്തില്‍ പങ്കെടുക്കാം. ശമ്പളം 26000. രൂപ. ജൂനിയര്‍ അസിസ്റ്റന്റ്‌ തസ്‌തികയുടെ യോഗ്യതയായ ബികോം റെഗുലര്‍രീതിയില്‍ നേടിയതായിരിക്കണം.

മാര്‍ക്കറ്റിങ്‌ ഓര്‍ഗനൈസര്‍ തസ്‌തികയുടെ യോഗ്യതയായ എംബിഎ പൂര്‍ണസ്‌ട്രീമില്‍ നേടിയതായിരിക്കണം. പ്രായപരിധി 18നും 40നും മധ്യേ. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ അഞ്ചും ഒബിസി/എക്‌സ്‌ സര്‍വീസ്‌മെന്‍ വിഭാഗക്കാര്‍ക്കു മൂന്നും വര്‍ഷം ഇളവു കിട്ടും. കൊല്ലം ഡയറി കോണ്‍ഫറന്‍സ്‌ ഹാളില്‍ മെയ്‌ 13നും രാവിലെ 10മുതല്‍ ജൂനിയര്‍ അസിസ്റ്റന്റ്‌ തസ്‌തികയുടെയും 12 മുതല്‍ മാര്‍ക്കറ്റിങ്‌ ഓര്‍ഗനൈസര്‍ തസ്‌തികയുടെയും അഭിമുഖം നടത്തും. തിരുവനന്തപുരം മേഖലാസഹകരണക്ഷീരോല്‍പാദകയൂണിയന്റെ ഏതെങ്കിലും യൂണിറ്റില്‍ രണ്ടുകൊല്ലത്തിലേറെ ജൂനിയര്‍ അസിസ്‌റ്റന്റ്‌ തസ്‌തികകളില്‍ ജോലി ചെയ്‌തവര്‍ ആ തസ്‌തികയിലേക്കും യൂണിയന്റെ ഏതെങ്കിലും യൂണിറ്റില്‍ മാര്‍ക്കറ്റിങ്‌ ഓര്‍ഗനൈസര്‍ തസ്‌തികയില്‍ രണ്ടുകൊല്ലത്തിലേറെ ജോലി ചെയ്‌തവര്‍ ആ തസ്‌തികയിലേക്കും അപേക്ഷിക്കരുത്‌. പരസ്യനമ്പര്‍ QD/PD/EST-1/V-XXXVI. പരസ്യത്തിയതി 06-5-2026. മേല്‍വിലാസം തിരുവനന്തപുരം മേഖലാസഹകരണക്ഷീരോല്‍പാദകയൂണിയന്‍ ക്ലിപ്‌തം, കൊല്ലം ഡെയറി, തേവള്ളി, കൊല്ലം-9. ഫോണ്‍: 0474-2794556, 2794884.

 

Moonamvazhi

Authorize Writer

Moonamvazhi has 1117 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!