സഹകരണപരീക്ഷാത്തിയതികളായി

Moonamvazhi

സഹകരണപരീക്ഷാബോര്‍ഡിന്റെ 2026 ഫെബ്രുവരി പതിനാലിലെയും മാര്‍ച്ച്‌ അഞ്ചിലെയും വിജ്ഞാപനങ്ങള്‍ പ്രകാരം സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും തസ്‌തികകളിലേക്ക്‌ ഒഎംആര്‍/ഓണ്‍ലൈന്‍ പരീക്ഷകള്‍ ജൂണ്‍ 28, ജൂലൈ 11, 19, 26, ഓഗസ്റ്റ്‌ 8,16 തിയതികളില്‍നടത്തും. കാറ്റഗറി നമ്പര്‍ 7/2026 സെക്രട്ടറി തസ്‌തികയിലെ ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ 28നു രാവിലെ 11മുതല്‍ 12.30വരെ നടത്തും രാവിലെ പത്തിനു റിപ്പോര്‍ട്ട്‌ ചെയ്യണം. കോഴിക്കോടാണു പരീക്ഷാകേന്ദ്രം. കാറ്റഗറി 8/2026 സെക്രട്ടറി പരീക്ഷ അന്ന്‌ ഉച്ചക്ക്‌ 2.30മുതല്‍ നാലുവരെ നടത്തും. ഉച്ചക്ക്‌ 1.30നു റിപ്പോര്‍ട്ടു ചെയ്യണം.എറണാകുളവും കോഴിക്കോടുമാണു പരീക്ഷാകേന്ദ്രങ്ങള്‍. കാറ്റഗറി 13/ 2026 സിസ്റ്റംഅഡ്‌മിനിസ്‌ട്രേറ്റര്‍ പരീക്ഷ ജൂലൈ പത്തൊമ്പതിനു രാവിലെ പതിനൊന്നുമുതല്‍ 12.30വരെ നടത്തും. രാവിലെ പത്തിനു റിപ്പോര്‍ട്ടു ചെയ്യണം. തിരുവനന്തപുരവും എറണാകുളവും കണ്ണൂരും പരീക്ഷാകേന്ദ്രങ്ങളാണ്‌. കാറ്റഗറി 14/ 2026 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പരീക്ഷ ജൂലൈ പത്തൊമ്പതിന്‌ 2.30മുതല്‍ നാലുവരെ നടത്തും 1.30നു റിപ്പോര്‍ട്ടു ചെയ്യണം.തിരുവനന്തപുരവും എറണാകുളവും കണ്ണൂരും പരീക്ഷാകേന്ദ്രങ്ങളായിരിക്കും. കാറ്റഗറി 09/2026 അസിസ്റ്റന്റ്‌ സെക്രട്ടറി പരീക്ഷ ഓഗസ്റ്റ്‌ പതിനാറിന്‌ 2.30മുതല്‍ നാലുവരെ നടത്തും. 1.30നു റിപ്പോര്‍ട്ടു ചെയ്യണം.


സൂപ്പര്‍ ഗ്രേഡ്‌ ബാങ്കുകളിലെ കാറ്റഗറി 10/ 2026 ജൂനിയര്‍ ക്ലര്‍ക്ക്‌/ കാഷ്യര്‍ ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ്‌ എട്ടിനു രണ്ടുമുതല്‍ 3.30വരെ നടത്തും. 1.30നു റിപ്പോര്‍ട്ടു ചെയ്യണം. സ്‌പെഷ്യല്‍ ഗ്രേഡ്‌, ക്ലാസ്‌ 1 ബാങ്കുകളിലെ കാറ്റഗറി 11/2026 ജൂനിയര്‍ ക്ലര്‍ക്ക്‌ കാഷ്യര്‍ ഒഎംആര്‍ പരീക്ഷ ജൂലൈ പതിനൊന്നിനു രണ്ടുമുതല്‍ 3.30വരെ നടത്തും. 1.30നു റിപ്പോര്‍ട്ടു ചെയ്യണം. ക്ലാസ്‌ II മുതല്‍ VI വരെയുള്ള ബാങ്കുകളിലെ കാറ്റഗറി 12/ 2026 ജൂനിയര്‍ ക്ലര്‍ക്ക്‌/ കാഷ്യര്‍ തസ്‌തികയിലെ ഒഎംആര്‍ പരീക്ഷ ജൂലൈ ഇരുപത്തിയാറിനു രണ്ടുമുതല്‍ 3.30വരെ നടത്തും 1.30നു റിപ്പോര്‍ട്ടു ചെയ്യണം.

Moonamvazhi

Authorize Writer

Moonamvazhi has 1146 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!