മാന്നാം മംഗലം ക്ഷീരസംഘത്തില്‍ കര്‍ഷക മൈത്രി പരിപാടി നടത്തി

Deepthi Vipin lal

ക്ഷീര വികസന വകുപ്പും തൃശ്ശൂര്‍ ഒല്ലൂക്കര ക്ഷീര വികസന സര്‍വീസ് യൂണിറ്റും സംയുക്തമായി മാന്നാം മംഗലം ക്ഷീരസംഘത്തില്‍ കര്‍ഷക മൈത്രി പരിപാടി നടത്തി. പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മിനി റെജി ഉദ്ഘാടനം ചെയ്തു. മന്നാം മംഗലം ക്ഷീര സംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

ഒല്ലൂക്കര ക്ഷീര വികസന സര്‍വീസ് യൂണിറ്റ് ഓഫീസര്‍ പി.എസ് അരുണ്‍ ക്ഷീരമേഖലയിലെ വിവിധങ്ങളായ പദ്ധതികളെ കുറിച്ചും തീറ്റ പുല്‍കൃഷിയെ കുറിച്ചും, വീര്‍ ബാഗ് കമ്പിനിയുടെ റിജിയണല്‍ ജനറല്‍ മനേജര്‍ ദിലിപ് പശുവിന്റെ തീറ്റക്രമത്തെ കുറിച്ചും ക്ലാസ്സെടുത്തു. സംഘം ഭരണ സമിതി അംഗം ലളിത സദാനന്ദന്‍ സ്വാഗതവും സംഘം സെക്രട്ടറി അഡ്വ ഡേവീസ് കണ്ണൂക്കാടന്‍ നന്ദയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News