കുടുംബശ്രീ ബ്രോയിലര്‍ എഫ്‌പിസിയില്‍ ഒഴിവ്‌

Moonamvazhi

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസര്‍ കമ്പനി ഡ്രൈവര്‍-കം-സെയില്‍സ്‌മാന്‍ തസ്‌തികയിലേക്കു കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്‌. പ്ലസ്‌ടുവോ തുല്യപരീക്ഷയോ ജയിച്ചവരും, സാധുവായ ഡ്രൈവിങ്‌ ലൈസന്‍സ്‌ (ബാഡ്‌ജുസഹിതം എല്‍എംവി) ഉള്ളവരും, മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനും കഴിവുള്ളവരുമായിരിക്കണം. ഡ്രൈവിങ്ങിലും സെയില്‍സ്‌ മേഖലകളിലും രണ്ടുകൊല്ലമെങ്കിലും പരിചയം വേണം. എഫ്‌എംസിജി ഉല്‍പന്നങ്ങളുടെയോ ഭക്ഷ്യോല്‍പന്നങ്ങളുടെയോ വില്‍പനയില്‍ പരിചയമുള്ളത്‌ അധികയോഗ്യതയായിരിക്കും. മാസം 21070 രൂപ ശമ്പളം കിട്ടും. വിപണനമികവിന്റെ അടിസ്ഥാനത്തില്‍ അധികഇന്‍സന്റീവുകളുമുണ്ടാകും. പ്രായപരിധി 21-40. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും ഡ്രൈവിങ്‌ ലൈസന്‍സ്‌ അടക്കമുള്ള സര്‍ടിഫിക്കറ്റുകളുടെ കോപ്പികളും അയക്കണം. മെയ്‌ 28നകം അപേക്ഷിക്കണം.

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്‌ (കെബിഎഫ്‌പിസിഎല്‍), ടിസി 94/3171, സെന്റ്‌ ആന്‍സ്‌ പള്ളിക്ക്‌ എതിര്‍വശം, പാളയം-എയര്‍പോര്‍ട്ട്‌ റോഡ്‌, പള്ളിമുക്ക്‌, പേട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തിലാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും https://cmd.kerala.gov.inhttps://cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

 

 

Moonamvazhi

Authorize Writer

Moonamvazhi has 1124 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!