150 ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
റിസര്‍വ് ബാങ്ക് 150 ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഇവയക്കുപുറമെഏഴ് എന്‍ബിഎഫ്‌സികള്‍ രജിസ്‌ട്രേഷന്‍ തിരിച്ചേല്‍പിച്ചിട്ടുമുണ്ട്. അതേസമയം രാജസ്ഥാന്‍ പദ്‌മാലയയിലെ കൃഷ്‌ണ ക്യാപ്‌ഫിന്‍ ലിമിറ്റഡ് എന്ന എന്‍ബിഎഫ്‌സിയുടെ രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചിട്ടുണ്ട്. അപ്പീല്‍ അധികാരിയുടെ ഉത്തരവിനെത്തുടര്‍ന്നാണു പുനസ്ഥാപിച്ചത്

ആര്‍ബിഐനിയമത്തിന്റെ 45-1എ വകുപ്പുപ്രകാരം രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നുവെന്നുമാത്രമാണു 150 എന്‍ബിഎഫ്‌സികളുടെ കാര്യത്തില്‍ ആര്‍ബിഐ അറിയിച്ചിട്ടുള്ളത്. ഇവ മേലില്‍ ബാങ്കിതരധനകാര്യസ്ഥാപനമെന്ന നിലയിലുള്ള ഇടപെടലുകള്‍ നടത്തരുതെന്ന് അറിയിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട എന്‍ബിഎഫ്‌സികളില്‍ പകുതിയും (75 എണ്ണം) പശ്ചിമബംഗാളിലേതാണ്. 67എണ്ണം ഡല്‍ഹിയിലേതാണ്.രജിസ്‌ട്രേഷന്‍ തിരിച്ചേല്‍പിച്ചവയില്‍ മറ്റു സ്ഥാപനങ്ങളില്‍ ലയിച്ചവയും മറ്റും ഉള്‍പ്പെടുന്നു.

