കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടി : പലിശയിൽ 50 ശതമാനം വരെ വിട്ടുവീഴ്ച

moonamvazhi

പലകാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് പരമാവധി ഇളവുകൾ അനുവദിച്ച് ആശ്വാസമേകി തിരിച്ചടവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പാക്കുന്ന നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 1 മുതൽ 31 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. 2023 നവംബർ 1 മുതൽ 2024 ജനുവരി 31 വരെ കുടിശ്ശിക നിവാരണ പദ്ധതി നടപ്പാക്കാനാണ് അനുമതി നൽകിയത്.

എന്നാൽ പദ്ധതി മാർച്ച് 31 വരെ ദീർഘിപ്പിക്കണമെന്ന് സഹകാരി സമൂഹത്തിൻ്റെ ഭാഗത്തുനിന്നും ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് നടപടി. വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 50 ശതമാനം പലിശ ഇളവുകളോടെ വായ്പാ കണക്ക് അവസാനിപ്പിക്കാൻ അവസരം ലഭിക്കും. മരണപ്പെട്ടവർ, മാരകരോഗം ബാധിച്ചവർക്കുള്ള വായ്പകൾ ഇളവുകളോടെ അടച്ച് തീർക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെട്ടിട്ടുണ്ട്. അതിദരിദ്ര വിഭാഗത്തിൻ്റെ പട്ടികയിൽ ഉൾപ്പെട്ടവർക്കും പ്രത്യേകം ഇളവ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!